ഓർമാ ഇൻ്റർനാഷണൽ മദർലാൻ്റ് കൺവെൻഷൻ; ഓഗസ്റ്റിൽ വയനാട്ടിൽ തുടക്കം പാലായിൽ സമാപനം

ഓർമാ ഇൻ്റർനാഷണൽ മദർലാൻ്റ് കൺവെൻഷൻ; ഓഗസ്റ്റിൽ വയനാട്ടിൽ തുടക്കം പാലായിൽ സമാപനം

ഫിലഡൽഫിയ: ഓർമാ ഇൻ്റർനാഷണൽ മദർ ലാൻ്റ് കൺവെൻഷൻ, "ആസാദി ക അമൃതോത്സവ് " സമാപനാഘോഷങ്ങൾ ഓഗസ്റ്റ് ഏഴ്  മുതൽ 12 വരെ കേരളത്തിൽ നടത്തും. വയനാടിൻ്റെ ഹൃദയസ്ഥാനമായ നടവയലിൽ സമ്മേളനക്കൊടി ഉയർത്തി, പാലാ പട്ടണത്തിൽ, പ്രശസ്തമായ ഹാളിൽ ഒരുക്കുന്ന, "ഓർമാ മദർലാൻ്റ" നഗരിയിൽ വച്ച് "ഓർമാ ഇൻറർനാഷണൽ ഒറേറ്റർ ഓഫ് ദി ഇയർ" അവാർഡ് ജേതാക്കളെ കണ്ടെത്തി ആദരിക്കുന്നതോടെ, സമ്മേളനം സമാപിക്കും.

തുടർന്ന് "ഓർമാ ഇൻ്റർനാഷണൽ ജൂനിയർ ഒറേറ്റർ ഓഫ് ദി ഇയർ" ജേതാക്കളെ നിർണ്ണയിക്കുന്നതിനുള്ള, "ഓർമാ ഇൻ്റർ കോണ്ടിനൻ്റൽ ജൂനിയർ സ്പീച്ച് കോൺടെസ്റ്റ്” ഔദ്യോഗിക പ്രഖ്യാപനവും നടത്തും. പ്രൈമറി സ്കൂൾ കുട്ടികൾക്കുള്ള പ്രസംഗ മത്സരമാണിത്. 2023 സെപ്റ്റംബർ അഞ്ചിലെ അദ്ധ്യാപക ദിനം, ഒക്ടോബർ രണ്ടിലെ ഗാന്ധി ജയന്തി, നവംബർ 14 ലെ ശിശുദിനാഘോഷം എന്നീ പ്രധാന ആഘോഷങ്ങളെ ഉൾക്കൊള്ളിച്ചുള്ള മാസങ്ങളിലാണ് "ഓർമാ ഇൻ്റർ കോണ്ടിനൻ്റൽ ജൂനിയർ സ്പീച്ച് കോൺടെസ്റ്റ്” തുടരുക. വിവിധ രാജ്യങ്ങളിലെ മലയാളി മാതാപിതാക്കളുടെ അഭ്യർത്ഥന മാനിച്ചാണ്, “ഓർമാ ഇൻ്റർ കോണ്ടിനൻ്റൽ ജൂനിയർ സ്പീച്ച് കോൺടെസ്റ്റ്” സംഘടിപ്പിക്കുന്നതെന്ന്, ഓർമാ ഇൻ്റർനാഷണൽ ടാലൻ്റ് പ്രൊമോഷൻ ഫോറം ചെയർ ജോസ് തോമസ് പറഞ്ഞു.

മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ വിൻസൻ്റ് ഇമ്മാനുവെൽ, പ്രശസ്ത അറ്റേണി ജോസ് കുന്നേൽ, പ്രമുഖ റിയാൽറ്റർ ജോസഫ് തോമസ് (അപ്പു), മോട്ടിവേറ്റർ ഓർഗനൈസറും അദ്ധ്യാപകനുമായ ജോസ് തോമസ്, ഓർമാ ഇൻ്റർനാഷണൽ ട്രസ്റ്റീ ബോർഡ് ചെയർ ജോസ് ആറ്റുപുറം, ട്രഷറർ റോഷിൻ പ്ളാമൂട്ടിൽ എന്നിവരുൾപ്പെടുന്ന സ്വാഗതസമിതി യോഗത്തിൽ ഓർമാ ഇൻ്റർനാഷണൽ പ്രസിഡൻ്റ് ജോർജ് നടവയൽ അദ്ധ്യക്ഷനായിരുന്നു.

ഓർമാ ഇൻ്റർനാഷണൽ ജനറൽ സെക്രട്ടറി ഷാജി അഗസ്റ്റിൻ, ടാലൻ്റ് പ്രൊമോഷൻ ഫോറം സെക്രട്ടറി എബി ജോസ്, കേരളാ പ്രൊവിൻസ് പ്രസിഡൻ്റ് കുര്യാക്കോസ് മാണിവയലിൽ, പി ആർ ഓ സജി വാക്കത്തിനാൽ, പൊളിറ്റിക്കൽ അവയർനെസ്സ് ചെയർ റെജി മോൻ കുര്യാക്കോസ് (റിട്ട്. എസ് ഐ), ഷൈൻ ജോൺസൻ ( റിട്ട. ഹെഡ്മിസ്ട്രസ്സ്, തേവര എസ് എച്ച് എച്ച് എസ്സ്), പ്രൊഫ.ഡോ. ഫ്രെഡ് മാത്യൂ ( വിസാറ്റ് എഞ്ചിനീയറിങ്ങ് കോളജ്), ചെസ്സിൽ ചെറിയാൻ ( ബിസിനസ്സ്മാൻ, കുവൈറ്റ്), എന്നിവരുടെ നേതൃത്വത്തിൽ, ഓർമാ ഇൻ്റർനാഷണൽ മദർലാൻ്റ് കൺവെൻഷനുള്ള കേരള വിഭാഗ സമിതി, കാര്യ പരിപാടികൾ ചിട്ടപ്പെടുത്തുന്നു.

ഓർമാ ഇൻ്റർ നാഷണൽ മദർലാൻ്റ് കൺവെൻഷനുള്ള “പതാകാ പ്രയാണം", വയനാട്ടിലെ നടവയലിൽ നിന്നും, "ലോകമേ തറവാട് '' എന്ന ദീപശിഖ കൈമാറ്റം ബത്തേരിയിൽ നിന്നും, ആഗസ്റ്റ് നാലിന് ആരംഭിച്ച്, കേരളത്തിലെ വിവിധ ജില്ലകളിൽ സ്വീകരണം ഏറ്റു വാങ്ങി, ആഗസ്റ്റ് 12ന്, പാലായിൽ, ഓർമാ മദർലാൻ്റ് നഗരിയിൽ എത്തും. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള ഓർമാ ഇൻ്റർനാഷണൽ പ്രൊവിൻസുകളിൽ നിന്നും ചാപ്റ്ററുകളിൽ നിന്നും പ്രതിനിധികൾ പങ്കെടുക്കും.

വിവിധ രംഗങ്ങളിൽ വിശ്വപ്രസിദ്ധരായ മലയാളി പ്രഗത്ഭർ അണിനിരക്കുന്ന വേദിയിൽ, "ഓർമാ ഇൻറർനാഷണൽ ഒറേറ്റർ ഓഫ് ദി ഇയർ'' അവാർഡുകളും, വിവിധ പ്രശംസാ ഫലകങ്ങളും, ക്യാഷ് പ്രൈസുകളും ഓഗസ്റ്റ് 12ന് സമ്മാനിക്കും. ആഘോഷ സമിതിയുടെ അമേരിക്കൻ വിഭാഗം യോഗം ചേർന്ന് ആഘോഷ കാര്യക്രമങ്ങളുടെ ബ്ലൂ പ്രിൻ്റ് തയ്യാറാക്കി. കൂടുതൽ വിവരങ്ങൾക്ക് www.ormaspeech.com എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.