താമസയിടത്തിൽ കഞ്ചാവുവളർത്തൽ ഏഷ്യൻ പൗരന്മാരെ അറസ്റ്റ് ചെയ്ത് ഷാർജ പോലീസ്

താമസയിടത്തിൽ കഞ്ചാവുവളർത്തൽ  ഏഷ്യൻ പൗരന്മാരെ അറസ്റ്റ് ചെയ്ത് ഷാർജ പോലീസ്

ഷാർജ: താമസയിടത്തിൽ ക‍ഞ്ചാവ് ചെടി വളർത്തിയ ഏഷ്യന്‍ പൗരന്മാരെ അറസ്റ്റ് ചെയ്ത് ഷാ‍ർജ പോലീസ്. കെട്ടിടത്തിലെ എയർ കണ്ടീഷനിംഗ് യൂണിറ്റുകളിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനിടെ മയക്കുമരുന്ന് ചെടികളോട് സാദൃശ്യമുളള ചെടികള്‍ കണ്ടതായി കെട്ടിടത്തിലെ ഉത്തരവാദിത്തപ്പെട്ട വ്യക്തിയാണ് പോലീസിനെ അറിയിച്ചത്. ഇതേ തുടർന്നാണ് പോലീസ് അന്വേഷണം നടത്തിയത്.

നടപടിക്രമങ്ങള്‍ പൂർത്തിയാക്കിയ ശേഷം ഫ്ളാറ്റില്‍ പോലീസ് റെയ്ഡ് നടത്തി. നഴ്സറി സജ്ജമാക്കിയാണ് മയക്കുമരുന്ന് ചെടികള്‍ സംരക്ഷിച്ചിരുന്നത്. ഏഷ്യൻ വംശജരായ പ്രതികൾക്കെതിരെ മയക്കുമരുന്ന് കടത്തുക എന്ന ഉദ്ദേശത്തോടെ കൃഷി ചെയ്ത കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

പിടികൂടിയ ലഹരിയുടെ അളവ് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ കഞ്ചാവ് ചെടികളുടെ ഫോട്ടോ പുറത്തുവിട്ടു. ലഹരിച്ചെടികള്‍ വളര്‍ത്തുന്നത് യു.എ.ഇയില്‍ വധശിക്ഷ കിട്ടാവുന്ന കുറ്റമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.