ദുബായ്: ദുബായില്‍ ഡ്രൈവിംഗ് ലൈസന്‍സ് രണ്ട് മണിക്കൂർ കൊണ്ട് പുതുക്കാം. ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. വാഹനരജിസ്ട്രേഷന്‍ പുതുക്കുന്നതും ഇനി എളുപ്പമാണ്. യുഎഇയ്ക്ക് പുറത്താണെങ്കില്‍ നിശ്ചിത സ്ഥലത്തേക്ക് പുതുക്കിയ ലൈസന്‍സും രജിസ്ട്രേഷന്‍ കാർഡും എത്തിക്കാനുളള സൗകര്യവുമൊരുക്കിയിട്ടുണ്ട്.
ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റിയുടെ വെബ്സൈറ്റില്‍ ഡ്രൈവർ ആന്‍റ് കാർ ഓണർ സർവ്വീസ് സേവനം ഉപയോഗിച്ചാണ് ഇത് സാധ്യമാകുന്നത്.
https://www.rta.ae/wps/portal/rta/ae/driver-and-carowner?lang=en
1. ഡ്രൈവർ ആന്‍റ് കാർ ഓണർ സർവ്വീസ് സേവനത്തിലെ അപ്ലൈ ഫോർ റിന്യൂവിംഗ് ഡ്രൈവിംഗ് ലൈസന്‍സ് ഓപ്ഷന്‍ തെരഞ്ഞെടുക്കാം.
2. ഡ്രൈവിംഗ് ലൈസന്‍സും എമിറേറ്റ്സ് ഐഡിയുമുണ്ടായിരിക്കണം.
3. രേഖകളിലെ വിവരങ്ങള്‍ നല്‍കുക.
4. ലൈസന്‍സ് ഡെലിവറി വിവരങ്ങള്‍ നല്‍കുക.
പ്രീമിയം ,സെയിം ഡേ , സ്റ്റാന്‍ഡേഡ്, ഇന്‍റർനാഷണല്‍ എന്നിങ്ങനെ വിവിധ തലത്തിലുളള ഡെലിവറി സംവിധാനം തെരഞ്ഞെടുക്കാം.
പ്രീമിയം തെരഞ്ഞെടുത്താല്‍ ദുബായ് നഗരത്തില്‍ രണ്ട് മണിക്കൂർ കൊണ്ട് പുതിയ ലൈസന്‍സ് ഡെലിവറി ചെയ്യും. 50 ദിർഹമാണ് നിരക്ക്. സെയിം ഡേ ഡെലിവറി 35 ദിർഹമാണ്. അബുദാബി , ദുബായ്, ഷാർജ എമിറേറ്റുകളില്‍ ഉളളവർക്ക് പ്രയോജനപ്പെടുത്താം. സ്റ്റാന്‍ഡേർഡ് ഡെലിവറിയാണെങ്കില്‍ ഒന്നുമുതല്‍ അഞ്ച് വരെ ദിവസത്തിനുളളില്‍ ഡെലിവറി ചെയ്യും. 20 ദിർഹമാണ് നിരക്ക്. ഇൻ്റർനാഷണല്‍ സേവനമാണെങ്കില്‍ 10 ദിവസത്തിനുളളില്‍ ഡെലിവറി ചെയ്യും. 50 ദിർഹമാണ് നിരക്ക്.
ഈ വർഷം ആദ്യ പാദത്തിൽ ദുബായ് ആർടിഎയുടെ കീഴില്‍ 107,054 വാഹനങ്ങള്‍ പുതുക്കി. 25,500 ഡ്രൈവിംഗ് ലൈസൻസുകളാണ് ഇക്കാലയളവില്‍ പുതുക്കിയത്. കേടായതോ നഷ്ടപ്പെട്ടതോ ആയ ഡ്രൈവിംഗ് ലൈസൻസുകൾ മാറ്റുന്നതിനുളള 939 ഇടപാടുകള്‍ നടത്തി. 732 അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസുകളും നല്‍കിയെന്നും ആർടിഎ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.