പത്ത് ദിവസത്തെ സന്ദര്‍ശനത്തിന് രാഹുല്‍ ഗാന്ധി അമേരിക്കയിലേക്ക്; ന്യൂയോര്‍ക്കിലെ ബഹുജന റാലിയില്‍ പങ്കെടുക്കും

പത്ത് ദിവസത്തെ സന്ദര്‍ശനത്തിന് രാഹുല്‍ ഗാന്ധി അമേരിക്കയിലേക്ക്; ന്യൂയോര്‍ക്കിലെ ബഹുജന റാലിയില്‍ പങ്കെടുക്കും

ന്യൂഡല്‍ഹി: പത്ത് ദിവസത്തെ സന്ദര്‍ശനത്തിന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അമേരിക്കയിലേക്ക് ഈ മാസം 31 ന് യാത്ര തിരിക്കും. ജൂണ്‍ അഞ്ചിന് ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ അയ്യായിരം അമേരിക്കന്‍ ഇന്ത്യക്കാര്‍ അണിനിരക്കുന്ന ബഹുജന റാലിയില്‍ അദ്ദേഹം സംബന്ധിക്കും.

വാഷിങ്ടണ്‍, കലിഫോര്‍ണിയ എന്നിവിടങ്ങളില്‍ സ്റ്റാന്‍ഫഡ് സര്‍വകലാശാലയുടെ പാനല്‍ ചര്‍ച്ചയിലും പ്രഭാഷണത്തിലും രാഹുല്‍ പങ്കെടുക്കുന്ന രാഹുല്‍ വിവിധ സ്ഥലങ്ങളിലെ രാഷ്ട്രീയ പ്രമുഖരുമായും സംരംഭകരുമായും ചര്‍ച്ച നടത്തും.

പ്രധാനമന്ത്രി നരേന്ദ്ര മോഡി അമേരിക്കയില്‍ എത്തുന്നതിന് മുമ്പാണ് രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം. ജൂണ്‍ 22നാണ് മോഡിയുടെ സ്റ്റേറ്റ് വിസിറ്റ് ആരംഭിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, പ്രഥമ വനിത ജില്‍ ബൈഡന്‍ എന്നിവര്‍ മോഡിയെ സ്വീകരിക്കും. ഔദ്യോഗിക അത്താഴ വിരുന്നും നരേന്ദ്ര മോഡിക്ക് വേണ്ടി ഒരുക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചിട്ടുണ്ട്.

നേരത്തെ രാഹുലിന്റെ യു.കെ സന്ദര്‍ശനം വിവാദമായിരുന്നു. കേംബ്രിജ് സര്‍വകലാശാലയില്‍ പ്രഭാഷണത്തിനിടെ ഇന്ത്യന്‍ ജനാധിപത്യം അപകടത്തിലാണെന്ന് പറഞ്ഞതിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.