ഹാരി രാജകുമാരനേയും ഭാര്യ മേഗനേയും പിന്തുടര്‍ന്ന് പപ്പരാസികള്‍; കാര്‍ അപകടത്തില്‍പ്പെടാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഹാരി രാജകുമാരനേയും ഭാര്യ മേഗനേയും പിന്തുടര്‍ന്ന് പപ്പരാസികള്‍; കാര്‍ അപകടത്തില്‍പ്പെടാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ലണ്ടന്‍: പപ്പരാസികളുടെ തിരക്കുകൂട്ടലില്‍ ഹാരി രാജകുമാരനും ഭാര്യ മേഗനും ഭാര്യാ മാതാവും സഞ്ചരിച്ച കാര്‍ അപകടത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്.

ന്യൂയോര്‍ക്കില്‍ വെച്ചായിരുന്നു സംഭവമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ന്യൂയോര്‍ക്കില്‍ ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ സംബന്ധിച്ച് മടങ്ങുമ്പോള്‍ ഫോട്ടോ എടുക്കാനാണ് പപ്പരാസികള്‍ തിരക്ക് കൂട്ടിയത്.

രാജകുമാരനും കുടുംബവും സഞ്ചറിച്ച കാറിന് പിന്നാലെ ഫോട്ടോഗ്രാഫര്‍മാര്‍ കൂടിയതോടെ റോഡില്‍ തിരക്കനുഭവപ്പെടുകയും മറ്റു ഡ്രൈവര്‍മാര്‍ക്ക് അത് ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്തു. കാല്‍നട യാത്രക്കാരേയും ബുദ്ധിമുട്ടിലാക്കി. രണ്ട് മണിക്കൂറോളം തടസം നേരിട്ടതായും ഹാരി രാജകുമാരന്റെ വക്താവ് പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

1997 ല്‍ ഇത്തരത്തില്‍ പപ്പരാസികളുടെ കണ്ണുവെട്ടിച്ച് പോകുന്നതിനിടെയായിരുന്നു ഹാരിയുടെ മാതാവ് ഡയാന രാജകുമാരി അപടകത്തില്‍പെടുന്നത്. തുടര്‍ന്ന് ഇവരെ പിന്തുടര്‍ന്നിരുന്ന ഫോട്ടോഗ്രാഫര്‍മാരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. സമാന രീതിയിലാണ് ഇപ്പോള്‍ ഹാരിയേയും പപ്പരാസികള്‍ പിന്തുടര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.