ടൈറ്റാനിക് ദുരന്തം; നി​ഗൂഡതകൾ അനാവരണം ചെയ്തുകൊണ്ട് സമുദ്രാന്തർഭാ​ഗത്തെ സ്കാനിം​ഗ് പ്രൊജക്ട്

ടൈറ്റാനിക് ദുരന്തം; നി​ഗൂഡതകൾ അനാവരണം ചെയ്തുകൊണ്ട് സമുദ്രാന്തർഭാ​ഗത്തെ സ്കാനിം​ഗ് പ്രൊജക്ട്

ഒട്ടാവ : വർഷങ്ങൾ പിന്നിട്ടിട്ടും 1500 ലധികം ആളുകളുടെ മരണത്തിനിടയാക്കിയ ടൈറ്റാനിക് കപ്പൽ ദുരന്തത്തെക്കുറിച്ച് ഇപ്പോഴും പല അവ്യക്തതകളും നിലനിൽക്കെ സമുദ്രാന്തർ ഭാ​ഗത്തെ സ്കാനിംഗ് പ്രോജക്റ്റിലൂടെ ഈ ദുരന്തത്തെക്കുറിച്ച് കൂടുതൽ വ്യക്തമായ കണ്ടെത്തലുകളുമായെത്തിയിരിക്കുകയാണ് ഒരു കൂട്ടം ചരിത്രകാരന്മാർ. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമുദ്രാന്തർഭാ​ഗത്തെ സ്കാനിംഗ് പ്രോജക്റ്റാണ് ഇതിനായി നടപ്പിലാക്കിയത്

ടൈറ്റാനിക് തകർച്ചയുടെ കൃത്യമായ കാരണം കണ്ടെത്താൻ ഒരു സംഘം ശാസ്ത്രജ്ഞർ ആഴക്കടലിൽ ഡിജിറ്റൽ മാപ്പിം​ഗ് നടത്തി. ചരിത്രത്തിലെ ഏറ്റവും വലിയ സമുദ്രാന്തർ ഭാ​ഗത്തെ സ്കാനിംഗ് പ്രോജക്റ്റ് നടപ്പിലാക്കുന്നതിലൂടെ ദുരന്തത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താനും, ആ നിർഭാഗ്യകരമായ രാത്രിയിൽ ജോലിക്കാർക്കും യാത്രക്കാർക്കും യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്താനും ശാസ്ത്രജ്ഞർക്ക് കഴിഞ്ഞെന്ന് ആഴക്കടൽ അന്വേഷകനായ മഗല്ലന്റെയും ചലച്ചിത്ര നിർമ്മാതാക്കളായ അറ്റ്ലാന്റിക് പ്രൊഡക്ഷൻസും പറഞ്ഞു.

കാനഡയുടെ തീരത്ത് നിന്ന് 700 കിലോമീറ്റർ (435 മൈൽ) അകലെ നിലയുറപ്പിച്ച സ്പെഷ്യലിസ്റ്റ് കപ്പൽ 2022ൽ അവശിഷ്ടങ്ങളുടെ സ്കാനിംഗ് നടത്തിയിരുന്നു. അവശിഷ്ടങ്ങളിൽ സ്പർശിക്കുന്നതിന് കർശനമായ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നെങ്കിലും 1912 ൽ കപ്പൽ മുങ്ങുമ്പോൾ വേർപെട്ട മുഴുവൻ അവശിഷ്ടങ്ങളും സംഘം നിരീക്ഷിച്ചു.

20 വർഷമായി ടൈറ്റാനിക്കിനെക്കുറിച്ച് പഠിക്കുന്ന വിദഗ്ധനായ പാർക്ക്‌സ് സ്റ്റീഫൻസൺ "ഗെയിംചേഞ്ചർ" എന്നാണ് പദ്ധതിയെ വിശേഷിപ്പിച്ചത്. തകർച്ചയ്ക്കും മുങ്ങലിനും പിന്നിലെ യഥാർത്ഥ കാരണം പരിശോധിക്കാനും അതു വഴി ടൈറ്റാനിക് ദുരന്തത്തിന്റെ യഥാർത്ഥ കഥയുമായി കൂടുതൽ അടുക്കാനും എഞ്ചിനീയർമാർക്ക് സാധിക്കുന്ന ഡാറ്റ തങ്ങൾക്ക് ലഭിച്ചെന്ന് സ്റ്റീഫൻസൺ അഭിപ്രായപ്പെട്ടു.

പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായി സീരിയൽ നമ്പർ കാണാൻ സാധിക്കുന്ന രീതിയിലുള്ള പ്രൊപ്പല്ലർ കണ്ടെത്തി. പരീക്ഷണ സമയത്ത് ഏകദേശം 715,000 ചിത്രങ്ങളും 16 ടെറാബൈറ്റ് ഡാറ്റയും ശേഖരിച്ചു. മുമ്പ് ഇതുവരെ ശ്രമിച്ചിട്ടില്ലാത്ത ഏതൊരു അണ്ടർവാട്ടർ 3D മോഡലിനേക്കാൾ ഏകദേശം പത്തിരട്ടി വലുതാണ് ഇതെന്ന് മഗല്ലൻ സി.ഇ.ഒ റിച്ചാർഡ് പാർക്കിൻസൺ പറഞ്ഞു.

ഫോട്ടോറിയലിസ്റ്റിക് 3D മോഡൽ ഉപയോ​ഗിച്ച് സൂം ഔട്ട് ചെയ്യാനും മുഴുവൻ അവശിഷ്ടങ്ങളും പരിശോധിക്കാനും സാധിച്ചെന്ന് 3D ക്യാപ്‌ചർ സ്‌പെഷ്യലിസ്റ്റ് ഗെർഹാർഡ് സെയ്‌ഫെർട്ട് പറഞ്ഞു.  


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.