പ്രധാനമന്ത്രിക്ക് പാപ്പുവ ന്യൂ ഗിനിയയില്‍ ഉജ്ജ്വല സ്വീകരണം; മോഡിയുടെ കാലില്‍ തൊട്ട് ജെയിംസ് മറാപ്പെ

പ്രധാനമന്ത്രിക്ക് പാപ്പുവ ന്യൂ ഗിനിയയില്‍ ഉജ്ജ്വല സ്വീകരണം; മോഡിയുടെ കാലില്‍ തൊട്ട് ജെയിംസ് മറാപ്പെ

പോര്‍ട്ട് മോര്‍സ്ബി: പാപ്പുവ ന്യൂ ഗിനിയയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഉജ്ജ്വല സ്വീകരണം. മോഡിയുടെ പാദങ്ങള്‍ തൊട്ടാണ് പാപ്പുവ ന്യൂ ഗിനിയ പ്രധാനമന്ത്രി ജെയിംസ് മറാപ്പെ അദ്ദേഹത്തെ സ്വീകരിച്ചത്. തുടര്‍ന്ന് ഇരുവരും പരസ്പരം കെട്ടിപ്പിടിച്ചു.

പാപ്പുവ ന്യൂ ഗിനിയയിലെ പോര്‍ട്ട് മോര്‍സ്്ബി വിമാനത്താവളത്തില്‍ മോഡി വന്നിറങ്ങിയപ്പോഴാണ് ആദര സൂചകമായി പ്രധാനമന്ത്രി ജെയിംസ് മറാപ്പെ അദ്ദേഹത്തിന്റെ കാല്‍ തൊട്ട് വന്ദിച്ചത്. മോഡിയുടെ വരവ് പ്രമാണിച്ച് അവിടെ ഇന്ത്യയുടെ ദേശീയ ഗാനം കേള്‍പ്പിക്കുകയും ഇരു പ്രധാനമന്ത്രിമാരും എഴുന്നേറ്റ് ആദരവ് പ്രകടിപ്പിക്കുകയും ചെയ്തു.

ത്രിരാഷ്ട്ര പര്യടനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്നലെയാണ് പാപുവ ന്യൂ ഗിനിയയിലെത്തിയത്. ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ആദ്യത്തെ സന്ദര്‍ശനമാണ് പാപുവ ന്യൂ ഗിനിയിലേത്. നരേന്ദ്ര മോഡിക്ക് ഇന്ത്യന്‍ പ്രവാസികളുടെ വന്‍ വരവേല്‍പ്പും ഇവിടെ ലഭിച്ചു.

പാപ്പുവ ന്യൂ ഗിനിയയില്‍, ഫോറം ഫോര്‍ ഇന്ത്യ-പസഫിക് ഐലന്‍ഡ്‌സ് കോ-ഓപ്പറേഷന്റെ (എഫ്‌ഐപിഐസി) മൂന്നാമത് ഉച്ചകോടിയില്‍ പ്രധാനമന്ത്രി ജെയിംസ് മരാപ്പെയ്ക്ക് ഒപ്പം അദ്ദേഹം പങ്കെടുക്കും. 14 പസഫിക് ദ്വീപ് രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഈ സുപ്രധാന ഉച്ചകോടിയ്ക്ക് ക്ഷണിച്ചതില്‍ നന്ദിയുണ്ടെന്ന് മോദി നേരത്തെ പറഞ്ഞിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.