അക്രമം തുടരുന്നു; ത്രിദിന സന്ദര്‍ശനത്തിനായി അമിത് ഷാ ഇന്ന് മണിപ്പൂരിലെത്തും

അക്രമം തുടരുന്നു;  ത്രിദിന സന്ദര്‍ശനത്തിനായി അമിത് ഷാ ഇന്ന് മണിപ്പൂരിലെത്തും

ഇംഫാല്‍: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് മണിപ്പൂരിലെത്തും. മൂന്ന് ദിവസം മണിപ്പൂരില്‍ തുടരുന്ന അദേഹം സൈനിക, അര്‍ധ സൈനിക വിഭാഗം ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. സൈനിക നടപടി തുടരുന്ന മണിപ്പൂരില്‍ ഇപ്പോഴും സംഘര്‍ഷങ്ങള്‍ തുടരുന്നുണ്ട്.

ഇംഫാല്‍ താഴ്വരയില്‍ ഇന്നലെ പുലര്‍ച്ചെയുണ്ടായ അക്രമ സംഭവങ്ങള്‍ക്ക് പിന്നാലെയാണ് വീണ്ടും സംഘര്‍ഷങ്ങളുണ്ടായത്. ഗോത്ര വിഭാഗ നേതാക്കളുമായും മെയ്‌തേയ് വിഭാഗ പ്രതിനിധികളുമായും അമിത് ഷാ ചര്‍ച്ച നടത്തും.

എന്നാല്‍ കുക്കി വിഭാഗം മുഴുവന്‍ തീവ്രവാദികള്‍ ആണെന്ന മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍.ബീരേന്‍ സിങിന്റെ പ്രസ്താവനയും സൈന്യത്തെയും സംസ്ഥാന പൊലീസിനെയും ഉപയോഗിച്ച് മുപ്പതിലധികം കുക്കികളെ വ്യാജ ഏറ്റുമുട്ടലുകളിലൂടെ കൊലപ്പെടുത്തിയതും സംസ്ഥാനത്തെ സമാധാന ശ്രമങ്ങളെ ബാധിച്ചേക്കാമെന്നും ആശങ്കയുണ്ട്.

സംഘര്‍ഷം തുടരുനന് ബിഷ്ണുപൂരില്‍ ഉള്‍പ്പെടെ സൈന്യം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള നിരോധനവും തുടരുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.