തിരുവനന്തപുരം: ഇന്ത്യയുടെ രണ്ടാം തലമുറ ഗതിനിര്‍ണയ ഉപഗ്രഹമായ എന്‍വിഎസ് 01 ന്റെ വിക്ഷേപണം ഇന്ന്. ജിയോ സിന്‍ക്രണസ് ലോഞ്ച് വെഹിക്കിള്‍ (ജിഎസ്എല്‍വി)യാണ് എന്‍വിഎസിനെ ബഹിരാകാശത്തെത്തിക്കുക.
രാവിലെ 10.32ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് ഉപഗ്രഹം കുതിച്ചുയരും. ജിപിഎസിന് ബദലായി ഇന്ത്യ അവതരിപ്പിച്ച നാവിക് സംവിധാനത്തിന്റെ കാര്യശേഷി കൂട്ടുകയാണ് രണ്ടാം തലമുറ എന്‍വിഎസ് ഉപഗ്രഹങ്ങളുടെ ദൗത്യം.
തദ്ദേശീയ ക്രയോജനിക് എഞ്ചിന്‍ ഉപയോഗിച്ചുള്ള ആറാം വിക്ഷേപണം കൂടിയാണ് ജിഎസ്എല്‍വി എഫ് 12 ദൗത്യം. എന്‍വിഎസ് 01 ഇന്ത്യയ്ക്കും ഐഎസ്ആര്‍ഒയ്ക്കും പ്രധാനപ്പെട്ടതാണ്. നിലവില്‍ ഏഴ് ഉപഗ്രഹങ്ങള്‍ അടങ്ങുന്നതാണ് ഇന്ത്യയുടെ നാവിക് ശൃംഖല.
എന്‍വിഎസ് ശ്രേണിയില്‍ പദ്ധതിയിട്ടിരിക്കുന്ന അഞ്ച് ഉപഗ്രങ്ങള്‍ കൂടിയെത്തിയാല്‍ നാവിക് കൂടുതല്‍ കാര്യക്ഷമമാകും. തദ്ദേശീയമായി നിര്‍മ്മിച്ച അറ്റോമിക് ക്ലോക്ക് ഉപയോഗിക്കുന്ന ആദ്യ ഉപഗ്രഹം കൂടിയാണ് എന്‍വിഎസ് 01. പന്ത്രണ്ട് വര്‍ഷം കാലാവധിയാണ് ഇപ്പോള്‍ എന്‍വിഎസ് ഉപഗ്രങ്ങള്‍ക്ക് നിശ്ചയിച്ചിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v