തിരുവനന്തപുരം: വേതന വര്‍ധന ആവശ്യപ്പെട്ട് 72 മണിക്കൂര്‍ പണിമുടക്ക് സമരം പ്രഖ്യാപിച്ച തിരുവനന്തപുരം ജില്ലയിലെ സ്വകാര്യ മേഖലയിലെ നഴ്‌സുമാരുമായി ലേബര്‍ കമ്മീഷണറുടെ ചര്‍ച്ച ഇന്ന്. രാവിലെ പതിനൊന്ന് മണിക്ക് തൊഴില്‍ ഭവനിലാണ് ചര്‍ച്ച. ജൂണ്‍ അഞ്ചു മുതല്‍ ഏഴ് വരെ 72 മണിക്കൂര്‍ സമരം നടത്തുമെന്നാണ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ പ്രഖ്യാപിച്ചത്.
കഴിഞ്ഞ അഞ്ചര വര്‍ഷമായി ശമ്പളത്തില്‍ വര്‍ധനവ് ഉണ്ടായിട്ടില്ല. പുതിയ ശമ്പള വര്‍ധനവ് പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ കാലതാമസം എടുക്കുന്നു. പുതുക്കിയ ശമ്പള വര്‍ധനവ് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത് വരെ ഇപ്പോള്‍ കിട്ടുന്ന ശമ്പളത്തിന്റെ 50 ശതമാനം വര്‍ധനവ് കിട്ടണം എന്നതാണ് നഴ്‌സുമാരുടെ പ്രധാനപ്പെട്ട ആവശ്യം. നേരത്തെ തൃശൂര്‍ ജില്ലയില്‍ നഴ്‌സുമാര്‍ നടത്തിയ സമരത്തെ തുടര്‍ന്ന് ശമ്പളം വര്‍ധിപ്പിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v