കോട്ടയം: കാഞ്ഞിരപ്പള്ളി മേഖലയില്‍ ഭൂമിക്കടിയില്‍ നിന്ന് അസാധാരണ മുഴക്കവും ശബ്ദവും കേട്ട് പരിഭ്രാന്തരായി നാട്ടുകാര്‍. തിങ്കളാഴ്ച പകലും രാത്രിയും ഇന്ന് പുലര്‍ച്ചെയുമാണ് ശബ്ദം കേട്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു.
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, എരുമേലി പഞ്ചായത്തുകളില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളിലാണ് ഭൂമിക്കടിയില്‍ നിന്ന് മുഴക്കവും ശബ്ദവും കേട്ടത്. നാട്ടുകാര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്ത് എത്തി പരിശോധന നടത്തുമെന്ന് സംസ്ഥാന ജിയോളജി വകുപ്പ് അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v