നിയന്ത്രണ രേഖയ്ക്ക് സമീപം ഏറ്റുമുട്ടല്‍: പൂഞ്ചില്‍ മൂന്ന് ഭീകരര്‍ പിടിയില്‍

നിയന്ത്രണ രേഖയ്ക്ക് സമീപം ഏറ്റുമുട്ടല്‍: പൂഞ്ചില്‍ മൂന്ന് ഭീകരര്‍ പിടിയില്‍

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം ഏറ്റുമുട്ടല്‍. ആയുധങ്ങളും മയക്കുമരുന്നുമായി എത്തിയ മൂന്ന് ഭീകരരെ സൈന്യം പിടികൂടി. അതേസമയം ഗുല്‍പൂര്‍ സെക്ടറിലെ ഫോര്‍വേഡ് കര്‍മാര ഗ്രാമത്തില്‍ പുലര്‍ച്ചെയുണ്ടായ വെടിവയ്പില്‍ ഒരു സൈനികന് പരിക്കേറ്റു.

ജില്ലയിലെ കര്‍മ്മദ മേഖലയില്‍ നിയന്ത്രണ രേഖയില്‍ സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി കണ്ടാണ് സൈന്യം വെടിയുതിര്‍ത്തത്. പിന്നാലെ പ്രദേശം വളഞ്ഞ സൈന്യം മൂന്ന് ഭീകരരെ പിടികൂടി. മുഹമ്മദ് ഫാറൂഖ് (26), മുഹമ്മദ് റിയാസ് (23), മുഹമ്മദ് സുബൈര്‍ (22) എന്നിവരാണ് അറസ്റ്റിലായ ഭീകരര്‍. ഇവരില്‍ നിന്ന് ഒരു എ.കെ റൈഫിള്‍, രണ്ട് പിസ്റ്റളുകള്‍, ആറ് ഗ്രനേഡുകള്‍, ഐഇഡി, ഹെറോയിന്‍ എന്ന് സംശയിക്കുന്ന 20 പാക്കറ്റുകള്‍ എന്നിവ കണ്ടെടുത്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പിടികൂടിയ മൂന്ന് ഭീകരരില്‍ ഒരളായ ഫാറൂഖിന്റെ കാലില്‍ വെടിയേറ്റതായി സൈന്യം അറിയിച്ചു. ഓപ്പറേഷനില്‍ ഒരു സൈനികനും പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് തിരച്ചില്‍ പുരോഗമിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.