അനധികൃത സ്വന്ത് സമ്പാദ്യം; കസ്റ്റംസ് മുന്‍ ഡപ്യൂട്ടി കമ്മിഷണര്‍ക്കും കുടുംബത്തിനും തടവും പിഴയും

അനധികൃത സ്വന്ത് സമ്പാദ്യം; കസ്റ്റംസ് മുന്‍ ഡപ്യൂട്ടി കമ്മിഷണര്‍ക്കും കുടുംബത്തിനും തടവും പിഴയും

കൊച്ചി: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസില്‍ കോഴിക്കോട് കസ്റ്റംസ് ഡപ്യൂട്ടി കമ്മിഷണറായിരുന്ന ഇരിങ്ങാലക്കുട സ്വദേശി പി.ആര്‍. വിജയനും (73) കുടുംബത്തിനും രണ്ട് വര്‍ഷം കഠിനതടവും 2.50 കോടി രൂപ പിഴയും സിബിഐ പ്രത്യേക കോടതി വിധിച്ചു. 78.90 ലക്ഷം രൂപയുടെ അധികസ്വത്താണ് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയത്.

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വിജയന്‍ ഇതില്‍ കൂടുതല്‍ സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നാണ് സിബിഐയുടെ ആരോപണം. കണ്ടെത്തിയ സ്വത്തുകള്‍ ഭാര്യയുടെയും മൂന്നു പെണ്‍മക്കളുടെയും പേരിലായതിനാലാണ് അവര്‍ക്കും സമാന ശിക്ഷ ലഭിച്ചത്.

വിജയന്റെ മരുമകന്‍ യുഎഇയില്‍നിന്ന് ഭാര്യയ്ക്കും ബന്ധുക്കള്‍ക്കും 50 ലക്ഷം രൂപ അയച്ചതിന്റെ രേഖകള്‍ കേസന്വേഷണത്തില്‍ സിബിഐ കണ്ടെത്തിയിരുന്നു. അതിലെ തുടര്‍നടപടികളെ ഇപ്പോഴത്തെ വിധി ബാധിക്കില്ലെന്ന് ജഡ്ജി കെ.കെ. ബാലകൃഷ്ണന്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.