ന്യൂഡല്‍ഹി: മണിപ്പൂരിലെ കലാപത്തെപ്പറ്റി വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഗവര്‍ണറുടെ നേതൃത്വത്തില്‍ മണിപ്പൂരില്‍ സമാധാന ശ്രമങ്ങളുണ്ടാകും. മണിപ്പൂരില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് അമിത് ഷായുടെ പ്രതികരണം.
'കലാപത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോനം അറിയിക്കുകയാണ്. ഇംഫാല്‍, മോറെ, ഛര്‍ചാന്ദപൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തി. സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിക്കുന്നതിനായി വിവിധ തലങ്ങളില്‍ ചര്‍ച്ച നടത്തി. മെയ്‌തേയി, കുക്കി വിഭാഗങ്ങളുടെ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തി.' - അമിത് ഷാ പറഞ്ഞു.
മണിപ്പൂര്‍ കലാപത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കും. ഇതില്‍ അഞ്ച് ലക്ഷം രൂപ സംസ്ഥാന സര്‍ക്കാറും അഞ്ച് ലക്ഷം കേന്ദ്ര സര്‍ക്കാരുമാണ് നല്‍കുകയെന്നും അദേഹം അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v