പ്രധാനമന്ത്രി നരേന്ദ്ര മോഡി ബാലസോറില്‍; ഉന്നത ഉദ്യോഗസ്ഥരമായി ചര്‍ച്ച നടത്തി

പ്രധാനമന്ത്രി നരേന്ദ്ര മോഡി ബാലസോറില്‍; ഉന്നത ഉദ്യോഗസ്ഥരമായി ചര്‍ച്ച നടത്തി

ബാലസോര്‍: ഒഡീഷയിലെ ബാലസോര്‍ ജില്ലയില്‍ 280-ഓളം പേര്‍ മരിക്കാനിടയായ ട്രെയിന്‍ ദുരന്തമുണ്ടായ സ്ഥലം സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കേന്ദ്ര മന്ത്രിമാരായ അശ്വിനി വൈഷ്ണവ്, ധര്‍മേന്ദ്ര പ്രധാന്‍ എന്നിവര്‍ക്കൊപ്പമാണ് പ്രധാനമന്ത്രി അപകടസ്ഥലം സന്ദര്‍ശിച്ചത്.

വ്യോമസേനാ ഹെലിക്കോപ്റ്ററില്‍ അപകടം നടന്ന സ്ഥലത്തിന് തൊട്ടടുത്ത് ഇറങ്ങിയ പ്രധാനമന്ത്രി സ്ഥലത്തെ സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തി. ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം ആശയ വിനിമയം നടത്തി. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് എല്ലാ സഹായങ്ങളും ലഭ്യമാക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. അപകടസ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം നടത്തുന്ന ദുരന്ത നിവാരണ സേനാംഗങ്ങളേും അദ്ദേഹം സന്ദര്‍ശിച്ചു.

അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ അദ്ദേഹം സന്ദര്‍ശിക്കും. ട്രെയിന്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നേരത്തെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. വ്യാഴാഴ്ച രാത്രി ഏഴോടെയാണ് ഒഡിഷ്യയിലെ ബാലസോറില്‍ രണ്ട് എക്സ്പ്രസ് ട്രെയിനും ഒരു ചരക്ക് ട്രെയിനും അപകടത്തില്‍പ്പെട്ടത്. 280 പേര്‍ മരിക്കുകയും ആയിരത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.