ബാലസോര്‍: കൂട്ടിയിടി വിരുദ്ധ ഉപകരണം ഘടിപ്പിച്ചിരുന്നെങ്കില്‍ ട്രെയിന്‍ ദുരന്തം ഒഴിവാകുമായിരുന്നെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഒഡീഷയിലെ ട്രെയിന്‍ അപകടം നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തമാണ്.
തന്റെ അറിവില്‍ ട്രെയിനില്‍ ആന്റി കൊളിഷന്‍ ഉപകരണം ഇല്ലായിരുന്നു. ആ ഉപകരണം ട്രെയിനില്‍ ഉണ്ടായിരുന്നെങ്കില്‍ ഇത്തരത്തില്‍ വലിയ ദുരന്തം സംഭവിക്കില്ലായിരുന്നതായും ഇപ്പോള്‍ ഞങ്ങളുടെ ജോലി രക്ഷാപ്രവര്‍ത്തനവും സാധാരണ നില പുനസ്ഥാപിക്കലുമാണ്. കേന്ദ്ര റെയില്‍വേ മന്ത്രിയുടെ സാന്നിധ്യത്തില്‍ സംസാരിക്കവെ മമത ബാനര്‍ജി പറഞ്ഞു.
താന്‍ മൂന്ന് തവണ റെയില്‍വേ മന്ത്രിയായിരുന്നെന്നും ഇത് 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ റെയില്‍വേ അപകടമാണിതെന്നും മമത പറഞ്ഞു. കോറോമാണ്ടല്‍ മികച്ച എക്സ്പ്രസ് ട്രെയിനുകളില്‍ ഒന്നാണെന്നും മമത കൂട്ടിച്ചേര്‍ത്തു. തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും മുന്‍ റെയില്‍വേ മന്ത്രിയുമായ മമത ബാനര്‍ജി ദുരന്തത്തില്‍ മരിച്ചവര്‍ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. അപകടസ്ഥലത്ത് ഉണ്ടായിരുന്ന കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായും റെയില്‍വേ ഉന്നത ഉദ്യോഗസ്ഥരുമായും മമത കൂടിക്കാഴ്ച നടത്തി.
ബാലസോര്‍ ജില്ലയിലെ ബഹനാഗ ബസാര്‍ സ്റ്റേഷനില്‍ രണ്ട് പാസഞ്ചര്‍ ട്രെയിനുകള്‍- ബെംഗളൂരു-ഹൗറ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്, കോറോമാണ്ടല്‍ എക്സ്പ്രസ്, ഗുഡ്സ് ട്രെയിനുകള്‍ എന്നിവ മൂന്ന് വ്യത്യസ്ത ട്രാക്കുകളില്‍ ഇടിച്ചാണ് അപകടമുണ്ടായത്. രാജ്യത്തെ നടുക്കിയ ബാലസോര്‍ ട്രെയിന്‍ ദുരന്തത്തില്‍ 280തിലധികം പേര്‍ മരിക്കുകയും 900 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് രണ്ട് പാസഞ്ചര്‍ ട്രെയിനുകളും ഒരു ഗുഡ്സ് ട്രെയിനും അപകടത്തില്‍ പെട്ടതാണ് തീവണ്ടി കൂട്ടിയിടിയില്‍ കലാശിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v