ബ്ലോക്ക് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; ഹൈക്കമാന്‍ഡിനെ സമീപിക്കാന്‍ ഗ്രൂപ്പ് നേതാക്കള്‍

 ബ്ലോക്ക് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; ഹൈക്കമാന്‍ഡിനെ സമീപിക്കാന്‍ ഗ്രൂപ്പ് നേതാക്കള്‍

തിരുവനന്തപുരം: സംഘടന അഴിച്ചു പണിയുടെ ഭാഗമായി ബ്ലോക്ക് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി തുടങ്ങി. തങ്ങളുടെ നിര്‍ദേശങ്ങള്‍ അവഗണിച്ചെന്നാണ് മുതിര്‍ന്ന ഗ്രൂപ്പ് നേതാക്കളുടെ പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര നേതൃത്വത്തെ സമീപിക്കും.

പരിഹാരം ഉണ്ടായില്ലെങ്കില്‍ കടുത്ത നിസഹകരണത്തിനാണ് ഗ്രൂപ്പ് നേതാക്കളുടെ തീരുമാനം. ഒറ്റപ്പേരിലേക്ക് എത്താന്‍ കഴിയാത്ത പതിനഞ്ച് ബ്ലോക്കുകളില്‍ കൂടിയാലോചന വേണമെന്നായിരുന്നു ഉപസമിതിയുടെ നിര്‍ദേശം.

എന്നാല്‍ പ്രധാന നേതാക്കളുമായി കാര്യമായ ചര്‍ച്ചയ്ക്ക് നിലവിലെ നേതൃത്വം നിന്നില്ല. പട്ടിക പ്രഖ്യാപിച്ചതോടെ ഗ്രൂപ്പ് നേതൃത്വം നിര്‍ദേശിച്ച പേരുകാര്‍ പലരും പുറത്തായി. കോഴിക്കോട്ട് എം.കെ രാഘവന്‍ എംപി നിര്‍ദേശിച്ച ആരെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ല.

കെ. മുരളീധരനെയും അവഗണിച്ചു. അതിനിടെ കെ. സുധാകരന്‍ പക്ഷത്തെ നേതാവിനെ ബ്ലോക്ക് പ്രസിഡന്റ് ആക്കിയതില്‍ പ്രതിഷേധിച്ച് തൃശൂര്‍ ഡിസിസി സെക്രട്ടറിയും വടക്കാഞ്ചേരി നഗര സഭാംഗവുമായ കെ.അജിത്ത് കുമാര്‍ പാര്‍ട്ടിക്ക് രാജിക്കത്ത് നല്‍കി. വനിതാ പ്രാതിനിധ്യം കുറഞ്ഞു പോയതിനും പാര്‍ട്ടിയില്‍ വിമര്‍ശനം ഉയരുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.