സിംഗപ്പൂര്‍: രഹസ്യ യോഗം ചേര്‍ന്ന് ലോക രാജ്യങ്ങളിലെ ചാര സംഘടന മേധാവിമാര്‍. സിംഗപ്പൂരില്‍ നടന്ന ഷാഗ്രി-ലാ ഡയലോഗ് സെക്യൂരിറ്റി മീറ്റിന്റെ ഭാഗമായാണ് രഹസ്യാന്വേഷണ ഏജസി മേധാവിമാര്‍ കൂടിക്കാഴ്ച നടത്തിയത്. സുരക്ഷാ ഉച്ചകോടിക്കൊപ്പം ഇത്തരം മീറ്റിങ്ങുകള്‍ നടത്തുന്നത് പതിവാണ്.
ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സി റോയുടെ തലവന്‍ സമന്ത് ഗോയല്‍, അമേരിക്കന്‍ നാഷണല്‍ ഇന്റലിജന്‍സ് മേധാവി ആവ്റില്‍ ഹെയ്നസ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
ഭീകരവാദത്തിന് എതിരെയുള്ള പോരാട്ടമാണ് രഹസ്യാന്വേഷണ ഏജന്‍സി തലവന്‍മാരുടെ യോഗത്തില്‍ മുഖ്യ അജണ്ടയായത്. റഷ്യ-ഉക്രെയ്ന്‍ യുദ്ധവും കുറ്റവാളികളെ പരസ്പരം കൈമാറുന്നതും പ്രധാന ചര്‍ച്ചാ വിഷയമായി. റഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സി മേധാവി കൂടിക്കാഴ്ചയില്‍ പങ്കെടുത്തില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.