പട്‌ന: 1,717 കോടി രൂപ ചിലവിട്ട് ബിഹാറില്‍ നിര്‍മിക്കുന്ന നാലുവരി പാലം തകര്‍ന്ന് വീണു. ഗംഗാനദിക്കു കുറുകെ അഗുവാണിഗാട്ടിനും സുല്‍ത്താന്‍ ഗഞ്ചിനുമിടയില്‍ നിര്‍മിക്കുന്ന പാലമാണ് പൊളിഞ്ഞു വീണത്. വൈകിട്ട് ആറ് മണിയോടെ ആയിരുന്നു സംഭവം. അപകടത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പാലം തകരാനുണ്ടായ സാഹചര്യം അന്വേഷിച്ച് കുറ്റക്കാരെ ശിക്ഷിക്കുമെന്ന് സുല്‍ത്താന്‍ ഗഞ്ച് എംഎല്‍എ ലളിത് കുമാര്‍ മണ്ഡല്‍ വ്യക്തമാക്കി. നിര്‍മാണ ചുമതലയുള്ള എന്‍ജിനീയര്‍മാരില്‍ നിന്ന് വിശദീകരണം തേടി. പാലം തകര്‍ന്ന് വീഴാനുണ്ടായ കാരണം അന്വേഷിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.
2014 ല്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറായിരുന്നു പാലത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പാലത്തിന്റെ ഒരു ഭാഗത്തെ തൂണുകള്‍ തകര്‍ന്ന് വീണിരുന്നു. വീണ്ടും അപകടം ആവര്‍ത്തിച്ചതോടെ നിര്‍മാണത്തില്‍ ക്രമക്കേട് ആരോപിച്ച് നിരവധിപേര്‍ രംഗത്തെത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v