കോട്ടയം: ജീവിതത്തില്‍ ഉണ്ടാകുന്ന കൊച്ചു കൊച്ചു സഹനങ്ങള്‍ അനുഗ്രഹത്തിന്റെ സ്രോതസുകളാണെന്ന് കാത്തിരിപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍. ചെറുപുഷ്പ മിഷന്‍ ലീഗ് സംസ്ഥാന സമിതിയുടെ 77-ാമത് പ്രവര്‍ത്തന വര്‍ഷം ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു.
സഹനങ്ങളിലൂടെയാണ് യഥാര്‍ത്ഥ സ്‌നേഹം തിരിച്ചറിയുന്നത്. മയക്കുമരുന്ന് ലോബികളുടെ കറുത്ത കരങ്ങള്‍ കുട്ടികളെ ലക്ഷ്യമിടുന്നുണ്ടെന്നും അതു തിരിച്ചറിയണമെന്നും മാര്‍ ജോസ് പുളിക്കല്‍ ചൂണ്ടിക്കാട്ടി.
ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് ബേബി പ്ലാശേരി അധ്യക്ഷത വഹിച്ചു. പൂഞ്ഞാര്‍ എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തില്‍ വിജയപുരം രൂപതയുടെയും പൊടിമറ്റം ശാഖയുടെയും ഭാര വാഹികള്‍ക്ക് വൃക്ഷത്തൈ നല്‍കി പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഡയറക്ടര്‍ ഫാ. ഷിജു ഐക്കരക്കാനായില്‍ ആമുഖ പ്രഭാഷണവും വിജയപുരം രൂപത ചാന്‍സലര്‍ മോണ്‍. ജോസ് നവസ് പുത്തന്‍പറമ്പില്‍ മുഖ്യപ്രഭാഷണവും നടത്തി. ഫാ. മാത്യു ഓഴത്തില്‍, ബിനോയി പള്ളിപ്പറമ്പില്‍, സുജി പുല്ലുക്കാട്ട്, സിസ്റ്റര്‍ ലിസ്റ്റി, ജിന്റോ തകിടിയേല്‍, സിന്റാ ഡെന്നീസ്, ഫാ. സജി സെബാസ്റ്റ്യന്‍ തെക്കത്തെചേരിയില്‍, ഫാ. സജി പൂവത്തുകാട്ട്, തോമസ് അടുപ്പുകല്ലുങ്കല്‍, സ്‌നേഹ വര്‍ഗീസ്, ജസ്റ്റിന്‍ വയലുങ്കല്‍ എന്നിവര്‍ പങ്കെടുത്തു.
രാവിലെ നടന്ന പ്രേഷിത റാലി പൊടിമറ്റം സെന്റ് മേരീസ് ശാഖാ ഡയറക്ടര്‍ ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം ഫ്‌ലാഗ് ഓഫ് ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26