എംപി സ്ഥാനം നഷ്ടപ്പെട്ട രാഹുല്‍ ഗാന്ധിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു

എംപി സ്ഥാനം നഷ്ടപ്പെട്ട രാഹുല്‍ ഗാന്ധിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിക്ക് അനുവദിച്ചിരുന്ന പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ സര്‍ക്കാര്‍ പിന്‍വലിച്ചു. ഡെപ്യൂട്ടേഷനില്‍ ഒരു പിഎയെയും ഡ്രൈവറെയുമാണ് അനുവദിച്ചിരുന്നത്. 

രാഹുല്‍ ഗാന്ധിക്ക് എംപി സ്ഥാനം നഷ്ടമായ സാഹചര്യത്തില്‍ രണ്ട് ഉദ്യോഗസ്ഥരോടും തങ്ങളുടെ മാതൃ വകുപ്പിലേക് മടങ്ങാന്‍ പൊതുഭരണ വകുപ്പ് ഉത്തരവിട്ടു. 

വയനാട്ടില്‍ നിന്നുള്ള ലോക്‌സഭാംഗമായ രാഹുല്‍ ഗാന്ധിക്ക് നേരത്തെ മോദി പരാമര്‍ശത്തിലാണ് സൂറത്ത് കോടതിയില്‍ നിന്ന് രണ്ട് വര്‍ഷത്തേക്ക് ശിക്ഷ കിട്ടിയത്. ഇതിന് പിന്നാലെ എംപി സ്ഥാനം നഷ്ടമായ അദ്ദേഹത്തിന് ഡല്‍ഹിയിലെ വീടും നഷ്ടമായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.