ട്രെയിന്‍ ദുരന്തം: മൃതദേഹങ്ങള്‍ സൂക്ഷിച്ചിരുന്ന സ്‌കൂളിലേയ്ക്ക് വരാന്‍ കുട്ടികള്‍ക്ക് ഭയം; കെട്ടിടം പൊളിച്ച് മാറ്റും

ട്രെയിന്‍ ദുരന്തം: മൃതദേഹങ്ങള്‍ സൂക്ഷിച്ചിരുന്ന സ്‌കൂളിലേയ്ക്ക് വരാന്‍ കുട്ടികള്‍ക്ക് ഭയം; കെട്ടിടം പൊളിച്ച് മാറ്റും

ഭുവനേശ്വര്‍: രാജ്യത്തെ നടുക്കിയ ഒഡീഷ്യ ട്രെയിന്‍ ദുരന്തത്തിന് പിന്നാലെ മൃതദേഹങ്ങള്‍ സൂക്ഷിച്ച സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടം പൊളിക്കാന്‍ തീരുമാനം. സ്‌കൂള്‍ തുറന്നുവെങ്കിലും വിദ്യാര്‍ഥികളും ജീവനക്കാരും ഭയംമൂലം സ്‌കൂളിലേക്ക് വരാന്‍ തയ്യാറായിരുന്നില്ല. ഇത്രയും അധികം മൃതദേഹങ്ങള്‍ സൂക്ഷിച്ചിരുന്നത് ക്ലാസ് മുറികളിലായിരുന്നു. അവിടെ ഇരുന്ന് വീണ്ടും പഠിക്കാന്‍ കുട്ടികള്‍ക്ക് ഭയമാണെന്നാണ് അറിയിച്ചത്.

ഇതോടെ സ്‌കൂള്‍ കെട്ടിടം പൊളിക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. ബാലസോര്‍ ജില്ലാ കളക്ടര്‍ ദത്താത്രേയ ഭാവുസാഹെബ് ഷിന്ദേ കഴിഞ്ഞ ദിവസം സ്‌കൂള്‍ സന്ദര്‍ശിച്ചിരുന്നു. അദ്ദേഹത്തെ നേരിട്ടുകണ്ട രക്ഷിതാക്കളും സ്‌കൂള്‍ ജീവനക്കാരും കെട്ടിടം പൊളിക്കണമെന്നും പുതിയത് നിര്‍മിക്കണമെന്നുമുള്ള ആവശ്യം ഉന്നയിച്ചു. അപകടം നടന്ന ഇടത്ത് നിന്ന് 500 മീറ്റര്‍ മാത്രം അകലെയാണ് ബഹാനംഗ നോഡല്‍ ഹൈസ്‌കൂള്‍.

മൃതദേഹങ്ങള്‍ ബാലസോറിലെയും ഭുവനേശ്വറിലേയും ആശുപത്രികളിലെ മോര്‍ച്ചറികളിലേക്ക് മാറ്റുന്നതിന് മുമ്പ് ഇവിടെയാണ് സൂക്ഷിച്ചിരുന്നത്. ഇവിടെയെത്തിയാണ് പലരും ബന്ധുക്കളുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞത്. സ്‌കൂളിലെ ആറ് ക്ലാസ് മുറികളാണ് മൃതദേങ്ങള്‍ സൂക്ഷിക്കാന്‍ ഉപയോഗിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.