ഇന്ത്യയിൽ ഏറ്റവും ജനപ്രതീയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമാണ് വാട്‌സ്ആപ്പ്. ഇൻസ്റ്റന്റ് മെസേജിങ്ങിനായി ഒട്ടുമിക്കയാൾക്കാരും വാട്‌സ്ആപ്പിനെ ഉപയോഗപ്പെടുത്താറുണ്ട്. അതുകൊണ്ട് തന്നെ ഉപഭോക്താക്കൾ ആഗ്രഹിക്കുന്ന മാറ്റങ്ങൾ കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായി വാട്സ്ആപ്പ് ഉടമസ്ഥരായ മെറ്റ പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ്.
ഒരിക്കൽ അയച്ച മെസേജുകൾ എഡിറ്റ് ചെയ്യാനുള്ള ഓപ്ഷനാണ് പുതിയതായി എത്തിയിരിക്കുന്നത്. സാധാരണയായി അയച്ച സന്ദേശത്തിൽ തെറ്റുപറ്റിയാൽ, മാറ്റം വരുത്തണമെന്ന് തോന്നിയാൽ ആ മേസേജ് ഡിലീറ്റ് ചെയ്യുകയാണ് ഏകവഴി. ഈ സാഹചര്യത്തിലാണ് ഉപഭോക്താവ് കാത്തിരുന്ന എഡിറ്റ് ഓപ്ഷൻ എത്തിയിരിക്കുന്നത്. മെസേജ് അയച്ച് 15 മിനിറ്റിനുള്ളിൽ സന്ദേശം തിരുത്താൻ ഇതിലൂടെ സാധിക്കും.
അയച്ച മെസേജിൽ ലോങ് പ്രസ് ചെയ്ത് എഡിറ്റ് ഓപ്ഷൻ തിരഞ്ഞെടുക്കുകയാണ് ഇതിന് വേണ്ടി ചെയ്യേണ്ടത്. ശേഷം എഡിറ്റ് ചെയ്ത് വീണ്ടും അയക്കാവുന്നതാണ്. ഇത്തരത്തിലുള്ള മെസേജ് ‘എഡിറ്റഡ്’ എന്ന് കാണിക്കുകയും ചെയ്യും. എങ്കിലും സന്ദേശം ലഭിക്കുന്നയാൾക്ക് എഡിറ്റ് ഹിസ്റ്ററി ലഭിക്കുകയില്ല. വാട്‌സ്ആപ്പിലെ പുതിയ ഫീച്ചറായ എഡിറ്റ് ഓപ്ഷൻ വരും ദിവസങ്ങളിൽ എല്ലാവർക്കും ലഭിച്ചു തുടങ്ങുമെന്നാണ് മെറ്റ അറിയിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.