കോണ്‍ഗ്രസ് പുനസംഘടനാ തര്‍ക്കം; താരിഖ് അന്‍വറില്‍ പ്രതീക്ഷയില്ലെന്ന് നേതാക്കള്‍: ഖാര്‍ഗയെ കാണാനുറച്ച് ഗ്രൂപ്പുകാര്‍

കോണ്‍ഗ്രസ് പുനസംഘടനാ തര്‍ക്കം; താരിഖ് അന്‍വറില്‍ പ്രതീക്ഷയില്ലെന്ന് നേതാക്കള്‍: ഖാര്‍ഗയെ കാണാനുറച്ച് ഗ്രൂപ്പുകാര്‍

തിരുവനന്തപുരം: പുനസംഘടന തര്‍ക്കത്തില്‍ നേതൃത്വവുമായി ഇടഞ്ഞ് ഗ്രൂപ്പുകാര്‍. കോണ്‍ഗ്രസിന്റെ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറില്‍ പ്രതീക്ഷയില്ലെന്ന് വ്യക്തമാക്കിയ ഗ്രൂപ്പ് നേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗയെ നേരില്‍ കാണാനുള്ള നീക്കത്തിലാണ്.

മുന്‍ വിധിയോടെയാണ് താരിഖ് അന്‍വര്‍ വിഷയത്തില്‍ ഇടപെടുന്നതെന്നാണ് ഗ്രൂപ്പ് നേതാക്കളുടെ പരാതി. താരിഖിനോട് സംസാരിച്ചാല്‍ തങ്ങളുടെ പ്രശ്‌നം പരിഹരിക്കപ്പെടില്ലെന്ന് ഇവര്‍ പറയുന്നു. കൂടിയാലോചന നടത്തിയാണ് പ്രസിഡന്റുമാരെ നിശ്ചയിച്ചതെന്ന താരിഖ് അന്‍വറിന്റെ പ്രസ്താവന നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്. ഇതിലുള്ള പ്രതിഷേധം കോണ്‍ഗ്രസ് അധ്യക്ഷനെ അറിയിക്കും.

അതിനിടെ വിജിലന്‍സ് അന്വേഷണത്തില്‍ പ്രതിപക്ഷ നേതാവിനെ പ്രതിരോധിക്കാനാണ് എ,ഐ ഗ്രൂപ്പുകളുടെ നീക്കം. പാര്‍ട്ടിക്കുള്ളിലെ തര്‍ക്കം പുറത്തുള്ള വിഷയങ്ങളിലേക്ക് വലിച്ചിഴക്കേണ്ടതില്ലെന്നും പാര്‍ട്ടിക്കെതിരെ ഉയരുന്ന പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിടാനുമാണ് തീരുമാനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.