ബി.ജെ.പി ഡൽഹിയിലെ ജനങ്ങളെ അപമാനിച്ചു; പ്രധാനമന്ത്രി ധാർഷ്ട്യക്കാരൻ: കെജരിവാൾ

ബി.ജെ.പി ഡൽഹിയിലെ ജനങ്ങളെ അപമാനിച്ചു; പ്രധാനമന്ത്രി ധാർഷ്ട്യക്കാരൻ: കെജരിവാൾ

ന്യൂഡൽഹി: ബി.ജെ.പി ഡൽഹിയിലെ ജനങ്ങളുടെ വോട്ടിന്റെ വിലയെ അപമാനിക്കുകയാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. അത് താൻ ഒരിക്കലും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഡൽഹി രാംലീല മൈതാനിയിൽ ആം ആദ്മി പാർട്ടി സംഘടിപ്പിച്ച മഹാറാലിയിൽ സംസാരിക്കുകയായിരുന്നു കെജരിവാൾ. ഡൽഹി സർക്കാരിന്റെ അധികാരങ്ങൾ കവരുന്ന രീതിയിൽ കേന്ദ്ര കൊണ്ടുവന്ന ഓർഡിനൻസിനെ ഇപ്പോൾ എതിർത്തില്ലെങ്കിൽ മറ്റു സംസ്ഥാനങ്ങളിലും അത്തരം ഓർഡിനൻസുകൾ വരുമെന്നും കെജരിവാൾ പറഞ്ഞു.

രാജ്യത്ത് വിലക്കയറ്റം അതിരൂക്ഷമാണ്. താൻ ഡൽഹിയിലെ ജനങ്ങൾക്ക് സൗജന്യങ്ങൾ നൽകി. അതേസമയം മോഡി തന്റെ കോർപ്പറേറ്റ് സുഹൃത്തുക്കൾക്ക് എല്ലാം സൗജന്യമായി നൽകുകയായിരുന്നു. സുപ്രിംകോടതി ഉത്തരവിനെ മാനിക്കാത്ത ധാർഷ്ട്യക്കാരനാണ് പ്രധാനമന്ത്രി. സുപ്രിം കോടതിയിൽ പ്രധാനമന്ത്രിക്ക് വിശ്വാസമില്ല. ഏകാധിപത്യ ഭരണമാണ് രാജ്യത്ത് നടക്കുന്നത്. മോഡി സർക്കാർ ജനജീവിതം ദുസഹമാക്കി. എൽ.പി.ജി വില കുത്തനെ ഉയർന്നു. മോഡി സർക്കാരിന് കീഴിൽ രാജ്യത്ത് വികസനം മുരടിച്ചെന്നും കെജരിവാൾ പറഞ്ഞു.

അതേ സമയം കഴിഞ്ഞ മാസം കൊണ്ടുവന്ന കേന്ദ്ര സർക്കാർ ഓർഡിനൻസിൽ പ്രതിഷേധിച്ചാണ് എഎപി ഇന്ന് ഡൽഹിയിൽ മഹാ റാലി സംഘടിപ്പിച്ചത്. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.