ആ വിളിക്കായ്, ലൈല കാതോർത്തിരുന്നു.!
പിറ്റേ ദിവസം, രാവിലെ പത്തുമണിയോടെ,
ഡോക്ടർ പ്രവൃത്തിസ്ഥലത്തെത്തി..!
'ഡോക്ടർക്ക് ഇന്ന് അവധിയല്ലേ; ഇന്ന്
പ്രത്യേകിച്ച് ചർച്ച വല്ലതും..' കുഞ്ഞമ്മ-
സിസ്റ്റർ ആരാഞ്ഞു..!'
'കുഞ്ഞാന്റീ.., ആ ലൈലേടെ 'ചാർട്ട്'
ഒന്ന് തരാമോ? കുട്ടിയേം കൂടെ കൂട്ടിക്കോളൂ.'
സിസ്ററർ വാർഡോളം പോകുകയായി..!
'ദേ..,ഡോക്ടർ വന്നിട്ടൊണ്ട്. ഓഫീസ്സിലോട്ട്
ചെല്ലുവാൻ താൽപ്പര്യപ്പെട്ടു..'!
'101-ാം മുറിയിൽകാണും.; ഇന്ന് അവധിയാ.'
'മെ ഐ കമിൻ ഡോക്ടർ..'?
പരിശുദ്ധ ദൈവമാതാവിന്റെ പ്രാർത്ഥന..,
കുറേ ഫോട്ടോകളുടെ മുമ്പിലുരുവിടുന്ന
ഡോക്ടറെ ലൈല കാണുന്നു! തല കുനിച്ച്
ലൈല, നിശ്ചലം നിലകൊണ്ടു.!
'..ലൈല ഇരുന്നാലും..' ഇരിക്കുവാൻ
ഭവ്യമായി ഡോക്ടർ അപേക്ഷിച്ചു..!
ഇങ്ങനേയും താഴ്മയുള്ള മനുഷ്യരോ..?
മുഖവരയില്ലാതെ അദ്ദേഹം പറഞ്ഞു...
'നിങ്ങൾക്ക് ന്യൂമോണിയായുടെ ആരംഭം
ആയിരുന്നു.! തക്കസമയത്ത് വന്നതിനാൽ,
ആവശ്യമായ ശുശ്രൂഷകൾ നൽകുവാൻ
സാധിച്ചു.! ഞങ്ങളുടെ 'ടീം' സംതൃപ്തരാണ്.;
വേണമെങ്കിൽ നാളെ വീട്ടിൽ പോകാം..!'
'ഉപചാരങ്ങളില്ലാതെ സംസാരിച്ചോളൂ..'
ആ വിനയത്തിൽ, എളിമയിൽ അവൾ ഞെട്ടി.
'പത്രലേഖരചനയിൽ.., ഉന്നത ബിരുദം
എനിക്കുണ്ട്! ഡോക്ടറേപ്പറ്റി കൂടുതൽ
അറിയുവാൻ ആഗ്രഹമുണ്ട്..!'
'ഞാൻ വിനീത് ടോംസൺ ലാസ്സർ..'
'ആ ഫോട്ടോയിൽ കാണുന്നവരെല്ലാംതന്നെ,
എന്റെ പ്രീയപ്പെട്ടവർ.! അപ്പനെ കണ്ടതായ
ഓർമ്മയില്ല; അമ്മ നളിനിയാണ് എല്ലാമെല്ലാം.'
അമ്മക്ക്.., രണ്ട് ചേച്ചിമാർ...! അവർക്ക്,
കുഞ്ഞുങ്ങൾ ഉണ്ടായില്ല! എല്ലാവരുടേം ഏക
സന്തതിയാണ് ഞാൻ..!'
'താങ്കൾ വാർഡിലൂടെ അറുപതുകളിലെ
സിനിമാഗാനങ്ങളുടെ മൂളിപ്പാട്ടുകളോടെ,
രോഗികളെ ശൂശ്രൂഷിക്കുന്നതിന്റെ രഹസ്യം
പങ്കുവെയ്കാമോ..'?
'തീർച്ചയായും..!'
'അമ്മ ഒരു ഗാനമേളട്രൂപ്പിലെ അംഗമണ്..!'
'...കായലരികത്തു വലയെറിഞ്ഞപ്പം,
വള കിലുക്കിയ സുന്ദരീ... ';
അമ്മയെപ്പോഴും മൂളുന്ന പാട്ടാണിത്..'
'അതുപോലെതന്നേ....വേറെ ഒരെണ്ണം...'
'...അറബിക്കടലൊരു മണവാളൻ...,
കരയോ നല്ലൊരു മണവാട്ടി...'
'മൂളിപ്പാട്ടു കഴയുമ്പം, കൺകോണുകളിൽ,
ഈറനടിയുന്നതു കണ്ടു ഞാൻവളർന്നു..!'
'അങ്ങനെ എത്രയോ പ്രണയഗാനങ്ങൾ..;
എല്ലാ നൊമ്പരപ്പിലും, ഒരായിരം ആനന്ദം
നളിനിയമ്മ കാണുന്നു.! കാണാമറയത്തേ
അഛനേയും, അമ്മയേയും കൂട്ടിച്ചേർത്ത
ഗാനങ്ങളാണവയെല്ലാം..'!
'ഡോക്ടർ വിനീത്.., ആ അമ്മമാരുടെ
ഫോട്ടോ കാട്ടിത്തരാമോ..?'
..............(തുടരും)...............
മുൻഭാഗങ്ങൾ വായിക്കുവാൻ ഇവിടെ നോക്കുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.