ചാഞ്ഞുപോകുന്ന നിഴൽ (ഭാഗം-6)

ചാഞ്ഞുപോകുന്ന നിഴൽ (ഭാഗം-6)

'എടീ പിള്ളാരേ..., നീയൊക്കെ എന്നതാ
വിചാരിച്ചേക്കുന്നേ..?
'എടീ..ആ മുക്കുവത്തിതള്ളേം, ആ ഉണക്ക
ചെക്കനുംകൂടെ, ഒരു ദിവസം, വക്കീലിനേം
കൂട്ടിവന്ന്, നിന്റെ അപ്പന്റെ മൂത്തവിത്തിന്റെ..
'ഞഞ്ഞാപിഞ്ഞാ അവകാശം ചോദിച്ചാലേ..,'
'അയ്യ-യ്യോ, ആലോചിക്കാൻകൂടെ വയ്യായേ;
മസ്കറ്റിൽപോയതൊക്ക വെറുതേ ഒലിച്ചു
പോകത്തില്ലിയോ.; പെണ്ണേ..ഇറ്റു പുളിക്കും..!'
'അപ്പോൾ, മമ്മീന്റെ പ്രശ്നം മസ്കറ്റാണ്..!'
'അല്ലപ്പാ.., വെല്ല്യേട്ടന് ഇപ്പോൾ ഏതാണ്ടൊരു
കൊട്ടത്താപ്പിന്, എന്നാ പ്രായം കാണാം..?'
'ലൈലമോളേക്കാൾ..ഒരു..ഒരു പതിനൊന്നു
വയസ്സെങ്കിലും മൂപ്പുകൂടുതൽ കാണും..'
'അപ്പാ, യൂ ആർ ഗ്രെയിറ്റ്.! യൗവ്വനത്തിലേ
മക്കളേകൊണ്ട്, തന്റെ ആവനാഴിക..' അവൾ
വാചകം മുഴുമിപ്പിച്ചില്ല........
അന്നൊരു കറുത്തരാവായിരുന്നു..!
എൽസമ്മയാണേൽ.., ഇരുട്ടെന്നു കേട്ടാൽ..
ഞെട്ടി വിറക്കുന്ന ധൈര്യശാലി..!
എല്ലാവരും അവരവരുടെ മുറികളിലേക്കു
പിൻവാങ്ങി.! പിള്ളാർക്കെല്ലാം ഒരേ ചിന്ത.!
എങ്ങനേയും വെല്ല്യേട്ടനെ കാണണം..!
'ഡി.എൻ.എ. പരിശോധന നടത്തേണ്ടിവരും!'
'നമുക്കേ.., അപ്പായുടെ യൗവ്വനത്തിലേ ഒരു
ചിത്രം സംഘടിപ്പിക്കാം.! പക്ഷേ ഒരു പ്രശ്നം;
എവിടുന്ന്...? എങ്ങനെ..?'
'സാമൂഹിക മാദ്ധ്യമങ്ങളിലൂടെയും തിരയാം'.
അന്നത്തേ ഉറക്കത്തിനായ് സഭ പിരിഞ്ഞു..!
ദിനരാത്രങ്ങൾ കടന്നുപോയി..!!
വാട്സ്സാപ്പിലൂടെ ഒഴുകിവന്ന വിവരങ്ങളെല്ലാം
കുട്ടികൾ.., സസൂഷ്മം പരിശോധിച്ചു..!
പ്രത്യാശയോടെ നാലുപേരും കാത്തിരുന്നു..!
അതീവ രഹസ്യ സ്വഭാവത്തടെ.., ആ
ഒരു കാലഘട്ടത്തിലെ കൊച്ചിയിലെ
'രജിസ്‌ട്രാർ' കച്ചേരിയിൽ, വിവാഹം കുറിപ്പിച്ചതിന്റെ
സാക്ഷിപത്രം ആവശ്യപ്പെടാനും,
അപ്പായെ അറിയിക്കാതിരിക്കാനും ധാരണയായി!!
മഹാരാജാസ് കോളേജിലെ പഠിപ്പിക്കലും..,
രണ്ടാം പി.ജി. പഠനവുമായി ലൈലയുടെ
ദിനരാത്രങ്ങൾ ഇഴയുന്നു...!!
കാലവർഷം കനിഞ്ഞ് കൂട്ടിനെത്തി..!
കൊച്ചിയിൽ പ്രളയം.!
അതികലശലായ ജ്വരബാധയാൽ,
ലൈലയെ തൊട്ടടുത്തുള്ളതായ.. 'ലില്ലിപോൺസൺ'
ആശുപത്രിയിൽ പ്രവേശിപ്പിച്ചു..!
അവിടുത്തെ അന്തേവാസിയായിരിക്കുവാൻ,
ജാതകവശാൽ, ഭാഗ്യം ഉദിച്ചിരിക്കുന്നതായി
ഭിഷഗ്വരൻ അറിയിച്ചു. ഒരു മൂളിപ്പാട്ടോടെ
അദ്ദേഹം നടന്നു നീങ്ങി.! അറുപതുകളിലെ,
വ്യത്യസ്ഥമായ മൂളിാപ്പാട്ടുകളോടെ, ഓരോ
രോഗിയേം സൂഷ്മതയോടെ പരിശോധിക്കും.
അപൂർവ്വങ്ങളിൽ അപുർവ്വമായ കാഴ്ചയിൽ,
അദ്ദേഹത്തേക്കുറിച്ച് നേഴ്സ്സിനോടാരാഞ്ഞു.
'അതേ, ചോദിച്ചാൽ ഡോക്ടർ പറയുമെല്ലാം!'
'രോഗം ശമിച്ചു തുടങ്ങുന്നുണ്ടേട്ടോ..; പിന്നെ
എന്തൊക്കെയോ ചോദിച്ചറിയുവാൻ മോഹം
ഉള്ളതായി, കുഞ്ഞമ്മനേഴ്സ് പറഞ്ഞു..;
ആളില്ലാത്തപ്പോൾ വിളിക്കാം!'

.............................. (തുടരും).................................

മുൻഭാഗങ്ങൾ വായിക്കുവാൻ ഇവിടെ അമർത്തുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.