നീറ്റ്: ആര്‍.എസ് ആര്യ കേരളത്തില്‍ ഒന്നാമത്

നീറ്റ്: ആര്‍.എസ് ആര്യ കേരളത്തില്‍ ഒന്നാമത്

ന്യൂഡല്‍ഹി: ഇക്കൊല്ലത്തെ നീറ്റ് യു.ജി പ്രവേശന പരീക്ഷയില്‍ കോഴിക്കോട് താമരശേരി സ്വദേശി ആര്‍.എസ് ആര്യ കേരളത്തില്‍ ഒന്നാമതെത്തി. 720ല്‍ 711 മാര്‍ക്ക് ലഭിച്ചു. മികച്ചവിജയം നേടിയ 20 പെണ്‍കുട്ടികളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ആര്യ.

അഖിലേന്ത്യാതലത്തില്‍ 720 മാര്‍ക്കുമായി തമിഴ്‌നാട് സ്വദേശി പ്രബഞ്ജന്‍ ജെ, ആന്ധ്രാപ്രദേശ് സ്വദേശി
ബോറ വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഒന്നാം റാങ്ക് പങ്കിട്ടു. തമിഴ്‌നാട്ടിലെ കൗസ്തവ് ബൗറിക്കാണ് മൂന്നാം റാങ്ക്.

ആദ്യ അന്‍പത് റാങ്കില്‍ ഇരുപത്തിമൂന്നാം റാങ്ക് നേടിയാണ് ആര്യ മികച്ച വിജയം കരസ്ഥമാക്കിയത്. ആദ്യ അന്‍പത് റാങ്കില്‍ കേരളത്തില്‍ നിന്നും ഇടംനേടിയത് ആര്യമാത്രമാണ്. താമരശേരി അല്‍ഫോണ്‍സ പബ്ലിക് സ്‌കൂളിലായിരുന്നു സി.ബി.എസ്ഇ പന്ത്രണ്ടാം ക്ലാസ് പഠനം. പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ സയന്‍സ് വിഷയത്തില്‍ ദേശീയ തലത്തില്‍ രണ്ടാം സ്ഥാനം നേടിയിരുന്നു.

പൊലീസ് ഉദ്യോഗസ്ഥന്‍ (എസ്.എസ്.ബി എസ്.ഐ) ടി.കെ രമേശ് ബാബുവിന്റെയും ഷൈമയുടെയും മകളാണ്.

ഇത് രണ്ടാം തവണയാണ് ആര്യ നീറ്റ് എഴുതുന്നത്. ആദ്യ പരീക്ഷയില്‍ 543 മാര്‍ക്ക് നേടിയിരുന്നു. ഡോക്ടറാവുകയെന്നത് ആര്യയുടെ ചെറുപ്പകാലം മുതലുള്ള ആഗ്രഹമായിരുന്നു. അതിനുള്ള ശ്രമം മകള്‍ കുട്ടിക്കാലം മുതല്‍ തുടങ്ങിയിരുന്നതായി രമേശ് ബാബു പറഞ്ഞു. സഹോദരി അര്‍ച്ചന എം.എ ഇംഗ്ലീഷ് രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനിയാണ്.

കേരളത്തില്‍ നിന്ന് 133450 പേര്‍ രജിസ്റ്റര്‍ ചെയ്തതില്‍ 75362 വിദ്യാര്‍ത്ഥികള്‍ യോഗ്യത നേടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.