ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ആക്രമണം; 45 ഖാലിസ്ഥാന്‍ വാദികള്‍ക്കായി എന്‍ഐഎ ലുക്കൗട്ട് നോട്ടീസ്

ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ആക്രമണം; 45 ഖാലിസ്ഥാന്‍ വാദികള്‍ക്കായി എന്‍ഐഎ ലുക്കൗട്ട് നോട്ടീസ്

ലണ്ടന്‍: ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ആക്രമിച്ച കേസില്‍ 45 ഖാലിസ്ഥാന്‍ വാദികള്‍ക്കായി എന്‍ഐഎ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ജനങ്ങളില്‍ നിന്നും ലഭ്യമാക്കാന്‍ വാട്‌സ് ആപ്പ് നമ്പരും എന്‍ഐഎ പങ്കുവച്ചിട്ടുണ്ട്.

ഹൈക്കമ്മീഷന്‍ ആക്രമണത്തിന്റെ രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിസിടിവി ദൃശ്യം തിങ്കളാഴ്ച എന്‍ഐഎ പുറത്തുവിട്ടിരുന്നു. അക്രമികളെ കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നവര്‍ അന്വേഷണ സംഘത്തെ അറിയിക്കണമെന്നും വിവരങ്ങള്‍ നല്‍കുന്നവരുടെ വ്യക്തി വിവരങ്ങള്‍ രഹസ്യമായിരിക്കുമെന്നും എന്‍ഐഎ അറിയിച്ചിരുന്നു.

മാര്‍ച്ച് 19 നാണ് കേസിനാസ്പദമായ സംഭവം. ഏപ്രില്‍ 18 നാണ് കേസ് എന്‍ഐഎക്ക് കൈമാറിയത്. അന്വേഷണത്തിന്റെ ഭാഗമായി എന്‍ഐഎയുടെ അഞ്ചംഗ സംഘം ബ്രിട്ടനില്‍ എത്തിയിട്ടുണ്ട്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.