വിദ്യയുടെ പിഎച്ച്ഡി പ്രവേശനം: 2018 മുതലുള്ള ഫയലുകള്‍ ശേഖരിക്കും

വിദ്യയുടെ പിഎച്ച്ഡി പ്രവേശനം: 2018 മുതലുള്ള ഫയലുകള്‍ ശേഖരിക്കും

കൊച്ചി: വ്യാജ രേഖ സമര്‍പ്പിച്ച കേസില്‍ എസ്.എഫ്.ഐ നേതാവ് കെ. വിദ്യയുടെ പിഎച്ച്ഡി പ്രവേശനത്തില്‍ 2018 മുതലുള്ള ഫയലുകള്‍ ശേഖരിക്കും. വിദ്യയുടെ പിഎച്ച്ഡി പ്രവേശനം സംബന്ധിച്ച വിഷയം പരിശോധിക്കുന്ന കാലടി ശ്രീശങ്കര സര്‍വകലാശാലയിലെ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടേതാണ് തീരുമാനം.

ഇന്നലെ ചേര്‍ന്ന ലീഗല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തിലാണ് അന്തിമ തീരുമാനം ഉണ്ടായത്. കെ. വിദ്യ നിയമ വിരുദ്ധമായാണ് പിഎച്ച്ഡിയ്ക്ക് പ്രവേശനം നേടിയതെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ലീഗല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ അന്വേഷണം. ഒറ്റപ്പാലം എംഎല്‍എയും സിന്‍ഡിക്കേറ്റ് അംഗവുമായ അഡ്വ. കെ. പ്രേംകുമാര്‍ ചെയര്‍മാനായ അഞ്ചംഗ സമിതിക്കാണ് അന്വേഷണ ചുമതല. അന്വേഷണത്തിന്റെ ഭാഗമായി 2018 മുതലുള്ള ഫയലുകള്‍ സമിതി പരിശോധിക്കും. കഴിഞ്ഞ ദിവസം സമിതി അംഗങ്ങള്‍ സര്‍വകലാശാലയില്‍ യോഗം ചേര്‍ന്നിരുന്നു.

അതേസമയം യോഗത്തിലെ തീരുമാനങ്ങള്‍ വൈസ് ചാന്‍സിലറെ അറിയിച്ചിട്ടുണ്ടെന്നും ഇക്കാര്യങ്ങള്‍ ഇപ്പോള്‍ മാധ്യമങ്ങളോട് പങ്കുവെക്കില്ലെന്നും അംഗങ്ങള്‍ അറിയിച്ചു. പ്രവേശനത്തിനുള്ള സംവരണം ആട്ടിമറിച്ചാണ് കെ. വിദ്യ പിഎച്ച്ഡിയ്ക്ക് പ്രവേശനം നേടിയതെന്ന് സമിതി നേരെത്തെ കണ്ടെത്തിയിരുന്നു. കൂടാതെ വിദ്യയുടെ ഗെയ്ഡ് സ്ഥാനം ഒഴിയണമെന്ന ആവശ്യം ഉന്നയിച്ച് ഗെയ്ഡ് ആയിരുന്ന ബിച്ചു എക്‌സ മലയിലും വിസിയ്ക്ക് കത്ത് അയച്ചിരുന്നു.

കേസ് രജിസ്റ്റര്‍ ചെയ്ത് 13-ാം ദിവസവും വിദ്യയെ പിടികൂടാന്‍ പൊലീസിന് സാധിച്ചിട്ടില്ല. കേസില്‍ എസ്എഫഐയുമായി പൊലീസ് ഒത്തുകളിക്കുകയാണെന്നാണ് പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകളുടെ ആരോപണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.