എൻജിനീയറിങ് പ്രവേശന പരീക്ഷാ ഫലം പ്രഖ്യാപിച്ചു; ഒന്നാം റാങ്ക് സഞ്ജയ് പി മല്ലാറിന്

എൻജിനീയറിങ് പ്രവേശന പരീക്ഷാ ഫലം പ്രഖ്യാപിച്ചു; ഒന്നാം റാങ്ക് സഞ്ജയ് പി മല്ലാറിന്


തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന എൻജിനീയറിങ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കണ്ണൂർ സ്വദേശി സജ്ഞയ് പി. മല്ലാറിനാണ് ഒന്നാം റാങ്ക് (മാർക്ക്– 583). രണ്ടാം റാങ്ക് കോട്ടയം സ്വദേശി ആഷിഖ് സ്കെന്നിക്ക് (575). കോട്ടയം സ്വദേശി ഫ്രെഡി ജോർജ് റോബിനാണു മൂന്നാം റാങ്ക് (572). എസ് സി വിഭാഗത്തിൽ ചേതന എസ് ജെ ഒന്നാം റാങ്ക് നേടി. 49671 പേർ റാങ്ക് ലിസ്റ്റിൽ ഇടം നേടി. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവാണ്‌ റാങ്ക് പ്രഖ്യാപനം നടത്തിയത്.

ഇത്തവണ റെക്കോർഡ് വേഗതയിലാണ് ഫലം പ്രഖ്യാപിച്ചതെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. 49,671 പേരാണ് റാങ്ക് പട്ടികയിൽ ഇടം നേടിയത്. ഇതിൽ 24,325 പേർ പെൺകുട്ടികളും, 25,346 പേർ ആൺകുട്ടികളുമാണ്. മെഡിക്കൽ, ആർക്കിടെക്ട് ഫലം ഈ മാസം അവസാനത്തോടെ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

യോഗ്യതാ പരീക്ഷയുടെ മാർക്കുകൾ കൂടി സമീകരിച്ചു കൊണ്ടുള്ള എൻജിനീയറിങ് റാങ്ക് ലിസ്റ്റാണ് പ്രസിദ്ധപ്പെടുത്തിയത്. 2023- 24 അധ്യയന വർഷത്തെ സംസ്ഥാന എൻജിനീയറിങ് കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ കീം മേയ് 17നാണ് നടന്നത്. മൂല്യനിർണയത്തിനു ശേഷം പരീക്ഷയുടെ സ്‍കോർ മേയ് 31ന് പ്രസിദ്ധീകരിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.