ഗര്‍ഭസ്ഥ ശിശുക്കളെ വധിക്കാന്‍ ജീവനക്കാര്‍ക്ക് കമ്പനികള്‍ പണം നല്‍കുന്ന അമേരിക്കയില്‍ 5,000 ഡോളര്‍ ബേബി ബോണസ് ഉറപ്പാക്കി 'പബ്ലിക്ക്‌സ്‌ക്യൂ'

ഗര്‍ഭസ്ഥ ശിശുക്കളെ വധിക്കാന്‍ ജീവനക്കാര്‍ക്ക് കമ്പനികള്‍ പണം നല്‍കുന്ന അമേരിക്കയില്‍ 5,000 ഡോളര്‍ ബേബി ബോണസ് ഉറപ്പാക്കി  'പബ്ലിക്ക്‌സ്‌ക്യൂ'

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ചില കമ്പനികള്‍ ജീവനക്കാര്‍ക്ക് തങ്ങളുടെ ഗര്‍ഭസ്ഥ ശിശുക്കളെ വധിക്കാനായി പണം നല്‍കുമ്പോള്‍ സ്വന്തം ജീവനക്കാര്‍ക്ക് ബേബി ബോണസ് ഉറപ്പാക്കി അമേരിക്കന്‍ കമ്പനിയായ 'പബ്ലിക്ക്‌സ്‌ക്യൂ'.

ജൂണ്‍ 14 ന് പബ്ലിക്ക്‌സ്‌ക്യൂ സ്ഥാപകനും സിഇഒയുമായ മൈക്കല്‍ സീഫെര്‍ട്ടാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇക്കാര്യം പങ്കുവച്ചത്. കുഞ്ഞുങ്ങള്‍ ജനിക്കുമ്പോഴോ, കുഞ്ഞുങ്ങളെ ദത്തെടുക്കുമ്പോഴോ 5,000 ഡോളര്‍ ബോണസ് നല്‍കുമെന്നാണ് സീഫെര്‍ട്ടിന്റെ പ്രഖ്യാപനം.

പബ്ലിക്ക്‌സ്‌ക്യൂവിലെ തങ്ങളുടെ ജീവനക്കാര്‍ക്ക് കഴിയുന്നത്ര കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാനാണ് പണം നല്‍കുന്നതെന്ന് സീഫെര്‍ട്ട് പറഞ്ഞു. പബ്ലിക്ക്‌സ്‌ക്യൂ ഒരു പ്രൊ-ലൈഫ് കമ്പനിയാണെന്നും തങ്ങളതില്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരേ മൂല്യങ്ങള്‍ പങ്കുവയ്ക്കുന്ന പ്രാദേശികവും ദേശീയവുമായ ബിസിനസുകള്‍ കണ്ടെത്താന്‍ ഉപയോക്താവിനെ സഹായിക്കുന്ന ഒരു ഓണ്‍ലൈന്‍ മാര്‍ക്കറ്റ് പ്ലേസ് പ്ലാറ്റ്‌ഫോമാണ് പബ്ലിക്ക്‌സ്‌ക്യൂ.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.