ന്യൂഡൽഹി: കൊറിയൻ കാർ നിർമാതാക്കളായ കിയ ഇന്ത്യയിൽ പ്രീമിയം എംപിവി മോഡലായ കാർണിവല്ലിന്റെ വിൽപന അവസാനിപ്പിച്ചു. കാർണിവലിനെ വെബ്സൈറ്റിൽ നിന്ന് ഒഴിവാക്കുകയും രാജ്യത്തുടനീളമുള്ള ഡീലർഷിപ്പുകൾ വഴിയുള്ള ഓർഡറുകൾ സ്വീകരിക്കുന്നത് നിർത്തുകയും ചെയ്തു. പുതിയ തലമുറ മോഡലുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് കാർണിവൽ പിൻവലിക്കുന്നത്.
2020 ഫെബ്രുവരിയിലെ ഓട്ടോ എക്സ്പോയിലാണ് മൂന്നാം തലമുറ കിയ കാർണിവൽ ഇന്ത്യയിൽ അവതരിപ്പിച്ചത്. നിരവധി സവിശേഷതകളും സാങ്കേതിക വിദ്യയും കാർണിവലിൽ സംഗമിച്ചിരുന്നു. ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്ക് വെല്ലുവിളിയെന്ന നിലയിൽ 2020-ലാണ് കാർണിവൽ ഇന്ത്യയിൽ അവതരിപ്പിച്ചത്. എന്നാൽ കൊവിഡ് വ്യാപനവും തുടർന്നുള്ള പ്രതിസന്ധിയും വാഹനത്തിന്റെ വിൽപനയെ ബാധിച്ചു.
മികച്ച ഫീച്ചറുകളാണ് ചുരുങ്ങിയ കാലത്തിനുള്ളിൽ കാർണിവലിനെ വാഹന പ്രേമികൾക്കിടയിൽ പ്രിയങ്കരമാക്കിയത്. പവർ സ്ലൈഡിങ് റിയർ ഡോറുകളാണ് വാഹനത്തിന്റെ പ്രധാന പ്രത്യേകത. സ്മാർട്‌ഫോൺ കണക്ടിവിറ്റിയുള്ള 8-ഇഞ്ചുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ്റ് സിസ്റ്റം, രണ്ടാം നിര യാത്രക്കാർക്ക് വേണ്ടിയുള്ള രണ്ട് 10.1-ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേ, ത്രീ-സോൺ ക്ലൈമറ്റ് കണ്ട്രോൾ, ഡ്യൂവൽ പാനൽ ഇലക്ട്രിക്ക് സൺറൂഫ്, കിയയുടെ യു.വി.ഒ കണക്ട് ചെയ്ത കാർ ടെക്, ഇലക്ട്രിക്ക് ടെയിൽഗേറ്റ് എന്നിങ്ങനെ നീളുന്നു പട്ടിക. ഡ്യൂവൽ ടോൺ ബ്ലാക്ക്, ബെയ്ജ് എന്നിങ്ങനെ മൂന്ന് ഇന്റീരിയർ കളർ ഓപ്ഷനിലാണ് കിയ കാർണിവൽ എത്തിയത്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.