വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അമേരിക്കന്‍ സന്ദര്‍ശനം തുടരുന്നതിനിടയിലും 40 ശതമാനം അമേരിക്കക്കാരും മോഡിയെക്കുറിച്ച് കേട്ടിട്ടുപോലുമില്ലെന്ന് സര്‍വേ റിപ്പോര്‍ട്ട്. വാഷിങ്ടണ്‍ ഡി.സി ആസ്ഥാനമായുള്ള അന്താരാഷ്ട്ര ഗവേഷക സ്ഥാപനമായ 'പ്യൂ റിസര്‍ച്ച് സെന്റര്‍' യു.എസ് പൗരന്മാര്‍ക്കിടയില്‍ അടുത്തിടെ നടത്തിയ അഭിപ്രായ സര്‍വേയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
നരേന്ദ്ര മോഡിയെക്കുറിച്ച് അറിയാത്തവരില്‍ 59 ശതമാനം 30 വയസിനു താഴെ പ്രായമുള്ളവരാണ്. ഇതോടൊപ്പം 65 നും അതിനുമുകളിലും പ്രായമുള്ള 28 ശതമാനം പേര്‍ക്കും മോഡിയെ അറിയില്ല.
മോഡിയെക്കുറിച്ച് അറിവുള്ളവരില്‍ ഭൂരിഭാഗം പേര്‍ക്കും അദ്ദേഹത്തെക്കുറിച്ച് നല്ല അഭിപ്രായമല്ല എന്നാണ് പ്യൂ റിസര്‍ച്ച് സര്‍വേ പറയുന്നത്. 37 ശതമാനം പേരും മോഡിയുടെ നേതൃശേഷിയില്‍ വിശ്വാസമില്ലാത്തവരോ വിശ്വാസക്കുറവുള്ളവരോ ആണ്. എന്നാല്‍ മോഡിയെക്കുറിച്ച് നല്ല അഭിപ്രായമുള്ള 21 ശതമാനം പേര്‍ അമേരിക്കയിലുണ്ട്.
അമ്പത്തൊന്ന് ശതമാനം അമേരിക്കക്കാര്‍ ഇന്ത്യയെ താല്‍പര്യത്തോടെയാണ് നോക്കി കാണുന്നത്. എന്നാല്‍ 44 ശതമാനം പേര്‍ക്ക് ഇന്ത്യയോട് അത്ര താല്‍പര്യമില്ല. അഭ്യസ്തവിദ്യര്‍ക്കിടയിലാണ് കൂടുതല്‍ അനുഭാവ സമീപനമുള്ളത്. ബിരുദത്തിലും കുറഞ്ഞ വിദ്യാഭ്യാസമുള്ളരാണ് ഒരു തരം മുന്‍വിധിയോടെ രാജ്യത്തെ കാണുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡെമോക്രാറ്റുകളില്‍ 58 ശതമാനവും റിപബ്ലിക്കന്‍ പാര്‍ട്ടിക്കാരില്‍ 48 ശതമാനം പേരും ഇന്ത്യയെ താല്‍പര്യത്തോടെ കാണുന്നു. അതേസമയം മോഡി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ലോകശക്തിയായുള്ള ഇന്ത്യയുടെ വളര്‍ച്ച ശക്തിപ്പെട്ടെന്ന വാദത്തെ 64 ശതമാനം പേരും അനുകൂലിക്കുന്നില്ല.
മുന്‍പുണ്ടായിരുന്ന സ്ഥിതിയില്‍ തന്നെ തുടരുകയാണെന്നാണ് ഇവരുടെ പക്ഷം. എന്നാല്‍ ലോക രാഷ്ട്രീയത്തില്‍ ഇന്ത്യയുടെ ശക്തിയും സ്വാധീനവും അടുത്തിടെ വളര്‍ന്നെന്ന് 23 ശതമാനം പേര്‍ വിശ്വസിക്കുന്നു. സ്വാധീനം ദുര്‍ബലപ്പെട്ടെന്ന് 11 ശതമാനവും അഭിപ്രായപ്പെടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.