വഴി മുടക്കിയ കൂറ്റന്‍ പൈപ്പുകള്‍ നീക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

വഴി മുടക്കിയ കൂറ്റന്‍ പൈപ്പുകള്‍ നീക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: ആനയറ ലോഡ്‌സ് ആശുപത്രിക്ക് സമീപം മഹാരാജാ ലെയിനില്‍ 150 ഓളം കുടുംബങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഇല്ലാതാക്കിയ കൂറ്റന്‍ പൈപ്പുകള്‍ അടിയന്തരമായി നീക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ജല അതോറിറ്റിയുടെ സ്വീവറേജ് ഡിവിഷന്‍ സൂപ്രണ്ടിങ് എഞ്ചിനീയര്‍ക്കാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജു നാഥ് നിര്‍ദ്ദേശം നല്‍കിയത്.

രണ്ടര മാസമായി വഴിമുടക്കി കിടക്കുന്ന പൈപ്പുകള്‍ നീക്കം ചെയ്ത ശേഷം 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ സൂപ്രണ്ടിങ് എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. ജല അതോറിറ്റി നിര്‍മ്മിക്കുന്ന ഡ്രെയ്‌നേജ് പമ്പിങ് സ്റ്റേഷനിലേക്ക് ബന്ധിപ്പിക്കുന്ന കൂറ്റന്‍ പൈപ്പുകളാണ് ഇവിടെ കൊണ്ടു വന്നിട്ടത്. രണ്ടാഴ്ചക്കകം മാറ്റാമെന്നായിരുന്നു ഉറപ്പ്. ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് പോകാനാവാത്ത സ്ഥിതിയാണുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.