വ്യാജ സര്‍ട്ടിഫിക്കറ്റ്: നിഖില്‍ തോമസ് മുന്‍ എസ്എഫ്‌ഐ നേതാവിന് രണ്ട് ലക്ഷം രൂപ നല്‍കിയതായി രേഖകള്‍

വ്യാജ സര്‍ട്ടിഫിക്കറ്റ്: നിഖില്‍ തോമസ് മുന്‍ എസ്എഫ്‌ഐ നേതാവിന് രണ്ട് ലക്ഷം രൂപ നല്‍കിയതായി രേഖകള്‍

കായംകുളം: നിഖില്‍ തോമസ് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിക്കുന്നതിനായി ഒരു നേതാവിനു രണ്ടു ലക്ഷം രൂപ നല്‍കിയതായി പൊലീസിന് തെളിവ് ലഭിച്ചു. എസ്എഫ്‌ഐ കായംകുളം ഏരിയ പ്രസിഡന്റായിരുന്ന ഇയാള്‍ ഇപ്പോള്‍ വിദേശത്ത് അധ്യാപകനാണ്. 2020 ല്‍ നിഖിലിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നുമാണ് പണം അയച്ചത്. ഇതോടെ, വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വിവാദത്തിന്റെ അന്വേഷണത്തിന് പുതിയ വഴി തിരിവാണ് ഉണ്ടായത്.

ഇയാള്‍ പലര്‍ക്കും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിച്ചു നല്‍കിയതായി പൊലീസ് സംശയിക്കുന്നുണ്ട്. അതുകൊണ്ട്, ഇയാളെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യാനുള്ള ശ്രമങ്ങള്‍ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.

എന്നാല്‍, വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ നിഖില്‍ തോമസിനെ സിപിഐഎമ്മില്‍ നിന്ന് കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. സിപിഐഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ശുപാര്‍ശ സംസ്ഥാന കമ്മറ്റി അംഗീകരിച്ചതിനെ തുടര്‍ന്നാണ് പുറത്താക്കല്‍. പാര്‍ട്ടിയെ വഞ്ചിച്ചെന്നാണ് ഈ വിഷയത്തിലെ വിലയിരുത്തല്‍.

നിഖില്‍ തോമസ് സിപിഐഎമ്മുമായി സഹകരിച്ച് തുടങ്ങിയത് മൂന്നുവര്‍ഷം മുമ്പാണ്. പ്രതിയായ നിഖില്‍ തോമസ് ഒളിവിലാണ്. ഒളിവില്‍ പോയത് നിഖിലിന്റെ അഭിഭാഷകന്റെ കാറിലാണെന്നാണ് സംശയിക്കപ്പെടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.