ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്‌വാരയിലെ മച്ചൽ സെക്ടറിൽ പാക് അധീന കശ്മീരിൽ നിന്ന് നുഴഞ്ഞു കയറാൻ ശ്രമിച്ച നാല് ഭീകരരെ വധിച്ചു. ഇന്ത്യൻ സൈന്യവും പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഭീകരർ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടൽ നടന്ന സ്ഥലം സുരക്ഷാ ഉദ്യോഗസ്ഥർ വളഞ്ഞതായി കശ്മീർ സോൺ പൊലീസ് പറഞ്ഞു.
ഒരാഴ്ചയ്ക്കിടെ സുരക്ഷാ സേന പരാജയപ്പെടുത്തുന്ന രണ്ടാമത്തെ വലിയ നുഴഞ്ഞുകയറ്റ ശ്രമമാണിത്.  ഇന്ത്യയും പാകിസ്ഥാനും തമ്മിൽ വെടിനിർത്തൽ കരാർ നിലവിലുണ്ടെന്ന് ഓപ്പറേഷന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ വജ്ര ഡിവിഷൻ കമാൻഡിംഗ് ജനറൽ ഓഫീസർ മേജർ ജനറൽ ഗിരീഷ് കാലിയ പറഞ്ഞു. 
എന്നിരുന്നാലും സമീപകാലത്ത് നിയന്ത്രണരേഖയ്ക്ക് കുറുകെ നുഴഞ്ഞുകയറാൻ സാധ്യതയുള്ളതായുള്ള ധാരാളം ഇന്റലിജൻസ് വിവരങ്ങൾ സേനകൾക്ക് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജൂൺ 16 ന് കുപ്‌വാര ജില്ലയിലെ ജുമാഗുണ്ട് മേഖലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് പാക് ഭീകരർ കൊല്ലപ്പെട്ടിരുന്നു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.