'ബിജെപിക്കെതിരെ അഭിപ്രായ വ്യത്യാസം മറന്ന് ഒന്നിക്കും': തീരുമാനം പ്രഖ്യാപിച്ച് പ്രതിപക്ഷ സഖ്യം; അടുത്ത യോഗം ജൂലൈയില്‍ സിംലയില്‍

'ബിജെപിക്കെതിരെ അഭിപ്രായ വ്യത്യാസം മറന്ന് ഒന്നിക്കും': തീരുമാനം പ്രഖ്യാപിച്ച് പ്രതിപക്ഷ സഖ്യം; അടുത്ത യോഗം ജൂലൈയില്‍ സിംലയില്‍

ന്യൂഡല്‍ഹി: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ഒന്നിച്ച് പോരാടുമെന്ന് പ്രഖ്യാപിച്ച് പ്രതിപക്ഷ സഖ്യം. ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റാന്‍ ഒന്നിച്ചു നില്‍ക്കും.

അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റി വച്ച് ഒന്നിച്ച് നില്‍ക്കും. ഒരു പാര്‍ട്ടിയെയും പ്രതിപക്ഷ മുഖമായി ഉയര്‍ത്തിക്കാട്ടില്ല എന്നും പാട്‌നയില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം തീരുമാനിച്ചു.

പ്രതിപക്ഷ പാര്‍ട്ടികളുടെ അടുത്ത യോഗം ജൂലൈയില്‍ സിംലയില്‍ ചേരുമെന്ന് യോഗത്തിന് നേതൃത്വം നല്‍കിയ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു. പൊതുമിനിമം പരിപാടി, മണ്ഡലങ്ങളിലെ പൊതു സ്ഥാനാര്‍ത്ഥി തുടങ്ങിയ വിഷയങ്ങളില്‍ സിംല യോഗത്തില്‍ തീരുമാനമാകും.

ബിജെപിക്കെതിരെ അഭിപ്രായ വ്യത്യാസം മറന്ന് പ്രതിപക്ഷം ഒരുമിക്കുമെന്ന് യോഗത്തിന് ശേഷം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. ബിജെപിയുടെ ഏകാധിപത്യത്തിനെതിരെ ഒന്നിച്ച് നീങ്ങുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും വ്യക്തമാക്കി.

കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഡി.എം.കെ, എന്‍.സി.പി, ആം ആദ്മി പാര്‍ട്ടി, ആര്‍.ജെ.ഡി, ശിവസേന ഉദ്ധവ് താക്കറെ വിഭാഗം, നാഷണല്‍ കോണ്‍ഫറന്‍സ്, സിപിഎം, സിപിഐ, പിഡിപി തുടങ്ങിയ പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുത്തു. അതേസമയം യോഗത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് ആം ആദ്മി പാര്‍ട്ടി വിട്ടു നിന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.