മകളുടെ വിവാഹം ഇന്ന് നടക്കാനിരിക്കെ വര്‍ക്കലയില്‍ പിതാവിനെ വീടുകയറി വെട്ടിക്കൊലപ്പെടുത്തി

മകളുടെ വിവാഹം ഇന്ന് നടക്കാനിരിക്കെ വര്‍ക്കലയില്‍ പിതാവിനെ വീടുകയറി വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം: മകളുടെ വിവാഹ ദിവസം പുലര്‍ച്ചെ പിതാവിനെ അടിച്ച് കൊലപ്പെടുത്തി. വര്‍ക്കല വടശേരിക്കോണത്ത് ശ്രീലക്ഷ്മിയില്‍ രാജു (61) ആണ് കൊല്ലപ്പെട്ടത്. രാജുവിന്റെ മകള്‍ ശ്രീലക്ഷ്മിയുടെ വിവാഹം ഇന്ന് നടക്കാനിരിക്കെ രാത്രി ഒരുമണിയോടെ രാജുവിന്റെ വീട്ടിലായിരുന്നു സംഭവം.

വര്‍ക്കല ശിവഗിരിയില്‍ വച്ചാണ് വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നത്. അയല്‍വാസികളായ ജിഷ്ണു, സഹോദരന്‍ ജിജിന്‍, ശ്യാം, മനു എന്നിവരുള്‍പ്പെട്ട നാലംഗ സംഘം വീട്ടിലെത്തി രാജുവിനെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ശ്രീലക്ഷ്മിയും ജിഷ്ണുവും മുന്‍പ് അടുപ്പത്തിലായിരുന്നു. ഇതില്‍ നിന്ന് പിന്മാറി മറ്റൊരു വിവാഹത്തിന് തയ്യാറായതാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.

ഇന്നലെ വീട്ടിലെത്തിയ സംഘവും രാജുവുമായി വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതിനിടെ ജിജിന്‍ മണ്‍വെട്ടി ഉപയോഗിച്ച് അടിക്കുകയായിരുന്നു. പിന്നാലെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടിയാണ് പൊലീസിനെ ഏല്‍പ്പിച്ചത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.