വ്യാജ സര്‍ട്ടിഫിക്കറ്റ്: വിദ്യക്ക് ജാമ്യം ഉറപ്പാക്കാന്‍ പൊലീസിന്റെ ഒത്തുകളി; 41 സിആര്‍പിസി നോട്ടീസ് കോടതിയില്‍ കൊടുത്തില്ല

വ്യാജ സര്‍ട്ടിഫിക്കറ്റ്: വിദ്യക്ക് ജാമ്യം ഉറപ്പാക്കാന്‍ പൊലീസിന്റെ ഒത്തുകളി; 41 സിആര്‍പിസി  നോട്ടീസ് കോടതിയില്‍ കൊടുത്തില്ല

കാഞ്ഞങ്ങാട്: മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ കെ. വിദ്യക്കെതിരായ കേസില്‍ പ്രതിക്ക് ജാമ്യം നിഷേധിക്കാതിരിക്കാന്‍ നീലേശ്വരം പൊലീസിന്റെ ഒത്തുകളി.

കോടതിയില്‍ വിദ്യയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിനൊപ്പം ഹാജരാക്കേണ്ട 41 സിആര്‍പിസി പ്രകാരമുള്ള നോട്ടീസിന്റെ പകര്‍പ്പ് പൊലീസ് മനപ്പൂര്‍വ്വം വച്ചില്ല എന്നാണ് ആരോപണം. 41 സിആര്‍പിസി പ്രകാരമാണ് ഒരു വ്യക്തിയോട് ഹാജരാകാന്‍ പൊലീസ് നോട്ടീസ് കൊടുക്കുന്നത്. ഇതിന്റെ കോപ്പി സാധാരണയായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വയ്ക്കാറുണ്ട്്.

എന്നാല്‍ വിദ്യയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഈ നോട്ടീസ് വയ്ക്കാതിരുന്ന പൊലീസ് നടപടിയെ ഹോസ് ദുര്‍ഗ് കോടതി ശക്തിയായി വിമര്‍ശിച്ചു. 41 സിആര്‍പിസി നോട്ടീസ് എവിടെയന്ന ചോദ്യത്തിന് മുന്നില്‍ പൊലീസ് കൈമലര്‍ത്തുകയായിരുന്നു.

അറസ്റ്റിന്റെ കാരണം വ്യക്തമായി രേഖപ്പെടുത്തിയിട്ടില്ലന്ന് കോടതി എടുത്തു പറയുകയും ചെയ്തു. കാരണം വ്യക്തമായി രേഖപ്പെടുത്താതെ റിമാന്‍ഡ് റിപ്പോര്‍ട്ട് കോടതിയില്‍ കൊടുത്താല്‍ പ്രതിക്ക് കോടതി ജാമ്യം നല്‍കുമെന്ന് ഉറപ്പായിരുന്നു.

41 സിആര്‍പിസി നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്നാണ് തന്റെ കക്ഷി നീലേശ്വരം പോലീസ് സ്റ്റേഷനില്‍ ഹാജരായതെന്ന് വിദ്യയുടെ അഭിഭാഷകന്‍ വ്യക്തമാക്കി. ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പാണ് വിദ്യക്കെതിരെയുള്ളത്.

സുപ്രീം കോടതിയുടെ നിര്‍ദേശം ഇത്തരം കേസുകളില്‍ കഴിയുന്നതും ജാമ്യം നല്‍കണം എന്നാണെന്നും വിദ്യയുടെ അഭിഭാഷകന്‍ വാദിച്ചു. ആ സമയത്താണ് നോട്ടീസ് എവിടെയെന്ന് മജിസ്‌ട്രേറ്റ് ചോദിച്ചത്. എന്നാല്‍ അങ്ങിനെയൊരു നോട്ടീസ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നില്ല. മാത്രമല്ല റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ അറസ്റ്റിനുള്ള കാരണവും പൊലീസ് വ്യക്തമായി സൂചിപ്പിച്ചിരുന്നില്ല.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.