മണിപ്പൂരില്‍ രാഹുലിന്റെ വാഹനവ്യൂഹം തടഞ്ഞു; സംഘര്‍ഷ മേഖലകളിലേക്ക് പോകാനാവില്ലെന്ന് പൊലീസ് - വീഡിയോ

മണിപ്പൂരില്‍ രാഹുലിന്റെ വാഹനവ്യൂഹം തടഞ്ഞു; സംഘര്‍ഷ മേഖലകളിലേക്ക് പോകാനാവില്ലെന്ന് പൊലീസ് - വീഡിയോ

ഇംഫാല്‍: കലാപം തുടരുന്ന മണിപ്പൂരില്‍ നിര്‍ണായക സന്ദര്‍ശനത്തിനെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പൊലീസ് തടഞ്ഞു. തലസ്ഥാനമായ ഇംഫാലില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ ബിഷ്ണുപൂരില്‍ വെച്ചാണ് അദ്ദേഹത്തിന്റെ വാഹനവ്യൂഹം മണിപ്പൂര്‍ പൊലീസ് തടഞ്ഞത്.

വംശീയ അക്രമം ഏറ്റവും മോശമായി ബാധിച്ച ചുരാചന്ദ്പൂരിലേക്കുള്ള യാത്രയിലായിരുന്ന അദേഹം. രാഹുല്‍ പോകുന്ന മേഖലയില്‍ പ്രശ്‌നങ്ങളുള്ളതിനാല്‍ കടത്തി വിടാന്‍ പറ്റില്ലെന്ന നിലപാടിലാണ് പൊലീസ്.

സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന പ്രതിസന്ധിയെ അഭിമുഖീകരിക്കാനും അക്രമ ബാധിതരായ സമൂഹങ്ങള്‍ക്ക് സാന്ത്വനം നല്‍കാനും ലക്ഷ്യമിട്ടാണ് രാഹുലിന്റെ സന്ദര്‍ശനം. രണ്ട് ദിവസത്തെ സന്ദര്‍ശനത്തില്‍ സിവില്‍ സൊസൈറ്റി പ്രതിനിധികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.

വിദ്വേഷം കത്തിപ്പടര്‍ന്ന മണിപ്പൂരില്‍ സ്‌നേഹത്തിന്റെ സന്ദേശവുമായാണ് രാഹുല്‍ എത്തുന്നതെന്ന് കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി മൗനം തുടരുമ്പോഴാണ് രാഹുലിന്റെ സന്ദര്‍ശനമെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.

മെയ് മൂന്നിന് ആരംഭിച്ച വംശീയ കലാപത്തെ തുടര്‍ന്ന് മുതല്‍ 50,000 ത്തോളം ആളുകള്‍ ഇപ്പോള്‍ സംസ്ഥാനത്തുടനീളമുള്ള 300 ലധികം ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണ്. മെയ്തേയി, കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള കലാപത്തില്‍ ഇതുവരെ നൂറിലധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.

മേയ് മൂന്നിന് പട്ടികവര്‍ഗ പദവിയ്ക്കായുള്ള മെയ്തേയി സമുദായത്തിന്റെ ആവശ്യത്തില്‍ പ്രതിഷേധിച്ച് 'ആദിവാസി ഐക്യദാര്‍ഢ്യ മാര്‍ച്ച്' സംഘടിപ്പിച്ചതിന് പിന്നാലെയാണ് ആദ്യം സംഘര്‍ഷമുണ്ടായത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.