ക്ലൗഡിൽ അപ്‌ലോഡ് ചെയ്യേണ്ട; ചാറ്റുകൾ ട്രാൻസ്ഫര്‍ ചെയ്യാന്‍ വേഗമേറിയ മാർഗവുമായി വാട്ട്‌സാപ്പ്

ക്ലൗഡിൽ അപ്‌ലോഡ് ചെയ്യേണ്ട; ചാറ്റുകൾ ട്രാൻസ്ഫര്‍ ചെയ്യാന്‍ വേഗമേറിയ മാർഗവുമായി വാട്ട്‌സാപ്പ്

വാട്ട്‌സാപ്പ് ചാറ്റുകൾ ക്ലൗഡിൽ അപ്‌ലോഡ് ചെയ്യാതെ തന്നെ ഒരു ഫോണിൽ നിന്നും മറ്റൊന്നിലേക്ക് കൈമാറുന്നതിനുള്ള പുതിയ ഫീച്ചർ അവതരിപ്പിച്ചു. ഗൂഗിൾ ഡ്രൈവ് വഴി ചാറ്റുകൾ ബാക്കപ്പ് ചെയ്‌ത് പുനസ്ഥാപിക്കേണ്ട ആവശ്യമില്ല. പകരം ഈ ഫീച്ചറിലൂടെ നിങ്ങൾക്ക് ഇപ്പോൾ ഒരു ഫോണിൽ ക്യു ആർ കോഡ് സ്‌കാൻ ചെയ്‌ത് അതേ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്ന മറ്റൊരു സ്മാർട്ട് ഫോണിലേക്ക് നേരിട്ട് ഡാറ്റ കൈമാറ്റം ചെയ്യാൻ കഴിയും.

ഈ അപ്‌ഡേറ്റിലൂടെ, ഉപയോക്താക്കൾക്ക് രണ്ട് ഉപകരണങ്ങളിൽ നിന്ന് ഡാറ്റ പുറത്തുപോകാതെയും വാട്ട്‌സാപ്പിൽ നിന്ന് പുറത്തുകടക്കാതെയും ചാറ്റുകൾ കൈമാറാൻ കഴിയും. ഈ രീതി ക്ലൗഡ് സേവനങ്ങളേക്കാൾ കൂടുതൽ സ്വകാര്യമാണെന്ന് മാത്രമല്ല, പ്രത്യേകിച്ചും വലിയ ഡാറ്റയുടെ കൈമാറ്റം വരുമ്പോൾ വേഗമേറിയതാണെന്നും മെറ്റാ ഉറപ്പ് നൽകുന്നുണ്ട്.

പുതിയ രീതിയിൽ ചാറ്റ്, മീഡിയ ഹിസ്റ്ററിയും കൈമാറ്റത്തിൽ ഒന്നും നഷ്‌ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നു. ഈ പ്രവർത്തനത്തിനിടയിൽ ഡാറ്റ പൂർണ്ണമായി എൻക്രിപ്റ്റാവുകയും ചെയ്യും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.