ഭോപ്പാല്‍: സ്വന്തമായി ഒരു ഗ്യാരണ്ടിയും ഇല്ലാത്തവരാണ് ജനങ്ങളുടെ മുന്നിലേക്ക് പുതിയ പദ്ധതികളുമായി വരുന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടികളെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ നല്‍കുന്ന വ്യാജ വാഗ്ദാനങ്ങള്‍ക്ക് എതിരെ ജാഗ്രത പാലിക്കണമെന്നും മധ്യപ്രദേശിലെ ശഹ്ഡോലില്‍ ഒരു ചടങ്ങിനിടെ അദ്ദേഹം പറഞ്ഞു.
യാതൊരു ഉറപ്പുമില്ലാത്ത സഖ്യമാണ് പ്രതിപക്ഷ പാര്‍ട്ടികളുടേത്. അഴിമതി രഹിത ഭരണം പോലും ഉറപ്പ് നല്‍കാന്‍ സാധിക്കാത്തവരാണ് ഇവര്‍. പരസ്പരം പോരടിച്ചതിന്റെയൊക്കെ പഴയ പ്രസ്താവനകള്‍ ഇപ്പോഴും സമൂഹമാധ്യമങ്ങളില്‍ ലഭ്യമാണ്. ഇത്തരം പാര്‍ട്ടികള്‍ക്ക് കുടുംബ താല്‍പര്യം മുന്‍നിര്‍ത്തി മാത്രമേ പ്രവര്‍ത്തിക്കാന്‍ സാധിക്കൂ. അവരാണ് ബിജെപിക്കെതിരെ ഒന്നിക്കുന്നതെന്നും പട്‌നയില്‍ നടന്ന പ്രതിപക്ഷ യോഗത്തെ ചൂണ്ടിക്കാട്ടിക്കൊണ്ട് അദ്ദേഹം പരിഹസിച്ചു.
സംസ്ഥാനത്ത് ആയുഷ്മാന്‍ ഭാരത് കാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് മോഡി വ്യക്തമാക്കി. ഈ കാര്‍ഡ് അഞ്ച് ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സ ഉറപ്പുവരുത്തുന്നതാണ്. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വരെയുള്ള ചികിത്സ ബിജെപി ഉറപ്പു നല്‍കുന്നുവെന്നും രാജ്യത്ത് ഇതിന് മുന്‍പ് ഇത്തരം നടപടികള്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.