മഹാരാഷ്ട്രയില്‍ ജിതേന്ദ്ര അവ്ഹാദിനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തു

മഹാരാഷ്ട്രയില്‍ ജിതേന്ദ്ര അവ്ഹാദിനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തു

മുംബൈ: മഹാരാഷ്ട്ര നിയമ സഭയിലെ പുതിയ പ്രതിപക്ഷ നേതാവായി ജിതേന്ദ്ര അവ്ഹാദിനെ തിരഞ്ഞെടുത്തു. എന്‍സിപി പിളര്‍ത്തി നിലവിലെ പ്രതിപക്ഷ നേതാവ് അജിത് പവാര്‍ ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ സാഹചര്യത്തിലാണ് പുതിയ നേതാവിനെ തിരഞ്ഞെടുത്തത്.

താനെ ജില്ലയിലെ മുംബ്ര-കല്‍വയില്‍ നിന്നുള്ള എം.എല്‍.എയാണ് ജിതേന്ദ്ര അവ്ഹാദ്. അതേസമയം 53 എന്‍സിപി എംഎല്‍എമാരില്‍ 36 പേരും അജിത് പവാറിനൊപ്പമാണെന്ന് ശരത് പവാറിന്റെ വിശ്വസ്തനായ നേതാവ് വെളിപ്പെടുത്തി.

പ്രതിപക്ഷ നേതൃ സ്ഥാനത്തിനൊപ്പം ചീഫ് വിപ്പ് പദവിയും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ജയന്ത് പാട്ടീല്‍ തനിക്ക് നല്‍കിയതായി ജിതേന്ദ്ര അവ്ഹാദ് പറഞ്ഞു. എല്ലാ എംഎല്‍എമാരും തന്റെ വിപ്പ് അനുസരിക്കേണ്ടതുണ്ട്.

പാര്‍ട്ടി തലവന്‍ ശരത് പവാര്‍ എംഎല്‍എമാരുടെ യോഗം വിളിച്ചു ചേര്‍ക്കുന്നതോടെ അജിത് പവാറിനൊപ്പമുള്ളവരുടെ എണ്ണം വ്യക്തമാകുമെന്നും ജിതേന്ദ്ര അവ്ഹാദ് വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.