തിരുവനന്തപുരം: രാജ്യത്താകമാനം ഓടുന്ന 23 വന്ദേഭാരത് എക്‌സ്പ്രസുകളില്‍ യാത്രക്കാരുടെ എണ്ണത്തില്‍ ഒന്നും രണ്ടും സ്ഥാനം കേരളത്തിലോടുന്ന തീവണ്ടിക്ക്.
കാസര്‍കോട്-തിരുവനന്തപുരം വന്ദേഭാരത് സര്‍വീസിനാണ് ഒന്നാംസ്ഥാനം. ഈ വണ്ടിയില്‍ മൊത്തം സീറ്റുകളുടെ 183 ശതമാനമാണ് ശരാശരി യാത്രക്കാര്‍. തിരുവനന്തപുരത്തുനിന്ന് കാസര്‍കോട്ടേക്കു പോകുന്ന സര്‍വീസാണ് രണ്ടാംസ്ഥാനത്ത്. ഈ സര്‍വീസിലെ ശരാശരി യാത്രക്കാരുടെ എണ്ണം 176 ശതമാനമാണ്. സ്റ്റേഷനുകളില്‍ നിന്ന് കയറുന്ന ആകെ യാത്രക്കാരുടെ എണ്ണം കണക്കാക്കിയാണ് ശരാശരി നിശ്ചയിക്കുന്നത്.
കേരളത്തിനു പിന്നിലായി ഗാന്ധിനഗര്‍-മുംബൈ വന്ദേഭാരത് എക്‌സ്പ്രസുണ്ട്. 134 ശതമാനമാണ് ഈ റൂട്ടിലെ തീവണ്ടിയിലെ യാത്രക്കാര്‍. കേരളത്തിലെ വണ്ടികളുടെ യാത്രക്കാരുടെ നിരക്കും മൂന്നാംസ്ഥാനത്തുള്ള സര്‍വീസിലെ നിരക്കും തമ്മില്‍ അമ്പത് ശതമാനത്തിലേറെ വ്യത്യാസമുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.