വോളിബോള്‍ ഇതിഹാസം ജിമ്മി ജോര്‍ജിന്റെ മാതാവ് മേരി ജോര്‍ജ് അന്തരിച്ചു

വോളിബോള്‍ ഇതിഹാസം ജിമ്മി ജോര്‍ജിന്റെ മാതാവ് മേരി ജോര്‍ജ് അന്തരിച്ചു

കണ്ണൂര്‍: വോളിബോള്‍ ഇതിഹാസ താരം പരേതനായ ജിമ്മി ജോര്‍ജിന്റെ മാതാവ് പേരാവൂര്‍ തൊണ്ടിയിലെ കുടക്കച്ചിറ മേരി ജോര്‍ജ് (87) അന്തരിച്ചു.

വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്ന് വൈകുന്നേരമായിരുന്നു അന്ത്യം. സംസ്‌കാരം ബുധനാഴ്ച രാവിലെ 10 ന് പേരാവൂര്‍ സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍.

പരേതനായ അഡ്വ. ജോര്‍ജ് ജോസഫാണ് ഭര്‍ത്താവ്. മുന്‍ അഡീഷനല്‍ ഡിജിപി ജോസ് ജോര്‍ജ്, ഡോ. മാത്യു ജോര്‍ജ്, സെബാസ്റ്റ്യന്‍ ജോര്‍ജ്, ആനി മരിയ ജോര്‍ജ്, ഫ്രാന്‍സിസ് ബൈജു ജോര്‍ജ്, സ്റ്റാന്‍ലി ജോര്‍ജ്, ഡോ. വിന്‍സ്റ്റന്‍ ജോര്‍ജ്, റോബര്‍ട്ട് ബോബി ജോര്‍ജ്, സില്‍വിയ ജോര്‍ജ് എന്നിവരാണ് മറ്റു മക്കള്‍.

മരുമക്കള്‍: ജീന്‍, ലൗലി, ലിസി, റീന, ജോസ്, ഷേര്‍ളി, ഡാലിയ, ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ്, ബെന്നി, പരേതയായ ബീന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.