സുധാകരനും സതീശനുമെതിരായ കേസുകളിൽ പ്രക്ഷോഭം ശക്തമാക്കാൻ കോൺഗ്രസ്‌; ജില്ലാ പൊലീസ് ആസ്ഥാനങ്ങളിലേക്ക് മാർച്ച് ഇന്ന്

സുധാകരനും സതീശനുമെതിരായ കേസുകളിൽ പ്രക്ഷോഭം ശക്തമാക്കാൻ കോൺഗ്രസ്‌; ജില്ലാ പൊലീസ് ആസ്ഥാനങ്ങളിലേക്ക് മാർച്ച് ഇന്ന്

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെയുമുള്ള കേസുകളിൽ പ്രക്ഷോഭം ശക്തമാക്കാൻ കോൺഗ്രസ്. നേതാക്കളെ കള്ളക്കേസിൽ കുടുക്കാനുള്ള നീക്കത്തിനെതിരെ ജില്ലാ പൊലീസ് അസ്ഥാനങ്ങളിലേക്ക് കോൺഗ്രസ് ഇന്ന് മാർച്ച് നടത്തും.

ഇടത് സര്‍ക്കാരിന്റെയും സിപിഎം നേതാക്കളുടെയും അഴിമതി പുറത്ത് കൊണ്ടുവരുന്നവരെ കള്ളക്കേസെടുത്ത് നിശബ്ദമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഹീനമായ രാഷ്ട്രീയ വേട്ടയ്‌ക്കെതിരെയുള്ള പ്രതിഷേധമായാണ് ജില്ലാ പൊലീസ് ആസ്ഥാനങ്ങളിലേക്കുള്ള മാര്‍ച്ചും ധര്‍ണയുമെന്നും കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍ പത്രക്കുറിപ്പിൽ വ്യക്തമാക്കി. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് ഡിജിപി ഓഫീസിന് മുന്നില്‍ എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ നിര്‍വഹിക്കും.

കൊല്ലത്ത് പി.സി. വിഷ്ണുനാഥ് എംഎല്‍എയും പത്തനംതിട്ടയില്‍ കൊടിക്കുന്നില്‍ സുരേഷ് എംപിയും ആലപ്പുഴയില്‍ ബെന്നി ബഹനാന്‍ എംപിയും കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയും ഇടുക്കിയില്‍ കെ.സി. ജോസഫും എറണാകുളത്ത് യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസ്സനും തൃശൂരില്‍ രമേശ് ചെന്നിത്തല എംഎല്‍എയും പാലക്കാട് വി.കെ. ശ്രീകണ്ഠന്‍ എംപിയും മലപ്പുറത്ത് എ.പി. അനില്‍കുമാര്‍ എംഎല്‍എയും കോഴിക്കോട് കെ.മുരളീധരന്‍ എംപിയും വയനാട് ടി.സിദ്ധിഖ് എംഎല്‍എയും കണ്ണൂരില്‍ എഐസിസി സെക്രട്ടറി വിശ്വനാഥന്‍ പെരുമാളും കാസര്‍ഗോഡ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയും മാര്‍ച്ചുകള്‍ ഉദ്ഘാടനം ചെയ്യും. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.