റിയാദ് വിമാനത്താവളത്തില്‍ പാർക്കിംഗ് ഫീസില്‍ വർദ്ധനവ്

റിയാദ് വിമാനത്താവളത്തില്‍ പാർക്കിംഗ് ഫീസില്‍ വർദ്ധനവ്

റിയാദ്: റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പാർക്കിംഗ് ഫീസ് ഉയർത്തി. മണിക്കൂറിന് അഞ്ചര റിയാലായിരുന്ന പാർക്കിംഗ് ഫീസ് 10 റിയാലാക്കിയാണ് ഉയർത്തിയത്. പാർക്കിംഗ് അനുബന്ധ സേവനങ്ങള്‍ക്കുളള ഫീസും ഉയർത്തിയിട്ടുണ്ട്.

ആഭ്യന്തര സർവിസുകൾ നടത്തുന്ന അഞ്ചാം നമ്പർ ടെർമിനലിലെ​ കുറഞ്ഞ സമയത്തേക്കും ദീർഘകാലത്തേക്കുമുള്ള പാർക്കിഗിനും അന്താരാഷ്​ട്ര ടെർമിനലുകളിലെ പാർക്കിഗിനും മണിക്കൂറിന് 10 റിയാലും പ്രതിദിനം പരമാവധി 130 റിയാലുമാണ് പുതിയ നിരക്ക്​. ഒരു മണിക്കൂറിന്​ 10 റിയാൽ നൽകണം എന്നാല്‍ ഒരു ദിവസം മുഴുവൻ പാർക്ക്​ ചെയ്യാൻ 130 റിയാൽ നല്‍കിയാല്‍ മതി.

അന്താരാഷ്​ട്ര ടെർമിനലിലെ പാർക്കിഗിന് 48 മണിക്കൂർ കഴിഞ്ഞാല്‍ പിന്നീടുളള ഓരോ ദിവസത്തിനും 40 റിയാല്‍ നല്‍കണം. ദീർഘകാല പാർക്കിഗിനും മണിക്കൂറിന് 10 റിയാലാണ്​ നിരക്കെങ്കിലും പ്രതിദിനം പരമാവധി 130 റിയാൽ വരെയാണ് നല്‍കേണ്ടത്.

രാത്രിമുഴുവനായും വാരാന്ത്യത്തിലും പാർക്ക് ചെയ്യുന്നവർക്ക് മണിക്കൂറില്‍ 10 റിയാലാണ് നിരക്ക്. അതേസമയം പരമാവധി 80 റിയാലും നല്‍കണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.