പ്ലസ് വണ്‍ പ്രവേശനം: സപ്ലിമെന്ററി അലോട്ട്മെന്റ് മറ്റന്നാള്‍ ആരംഭിക്കും

പ്ലസ് വണ്‍ പ്രവേശനം:  സപ്ലിമെന്ററി അലോട്ട്മെന്റ് മറ്റന്നാള്‍ ആരംഭിക്കും

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്മെന്റ് മറ്റന്നാള്‍ ആരംഭിക്കും. സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള ഒഴിവുകളും മറ്റു വിവരങ്ങളും എട്ടിന് രാവിലെ ഒമ്പത് മണി്ക്ക് അഡ്മിഷന്‍ വെബ്സൈറ്റായ https://hscap.kerala.gov.in ല്‍ പ്രസിദ്ധീകരിക്കും.

നിലവില്‍ ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്കും നേരത്തെ അലോട്ടമെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവര്‍ക്കും മെറിറ്റ് ക്വാട്ടയില്‍ നിന്നും പ്രവേശനം ക്യാന്‍സല്‍ ചെയ്തവര്‍ക്കും ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിയ ശേഷം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയവര്‍ക്കും ഈ ഘട്ടത്തില്‍ വിണ്ടും അപേക്ഷിക്കാന്‍ സാധിക്കില്ല.

തെറ്റായ വിവരങ്ങള്‍ അപേക്ഷയില്‍ ഉള്‍പ്പെട്ടതിനാല്‍ അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം ലഭിക്കാത്തവര്‍ക്ക് സപ്ലിമെന്ററി അലോട്ടമെന്റില്‍ അപേക്ഷ പുതുക്കുന്നതിനുള്ള സാകര്യമുണ്ട്.

പതിനാറാം തീയതിയോടെ പ്രവേശനത്തിന്റെ സപ്ലിമെന്ററി ഘട്ടം പൂര്‍ത്തിയാക്കും. തുടര്‍ന്ന് പരാതി വന്ന മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് തുടങ്ങിയ ജില്ലകളിലെ വിദ്യാര്‍ഥികളുടെ വിവരം താലൂക്ക് അടിസ്ഥാനത്തില്‍ ശേഖരിക്കും. സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിച്ചിരുന്നു. 3,16,772 വിദ്യാര്‍ഥികളാണ് ഇതുവരെ പ്രവേശനം നേടിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.