മന്ത്രിമാരെ തടയാൻ പറഞ്ഞിട്ടില്ല; സർക്കാർ സഖാക്കളെ അണിനിരത്തി നാടകത്തിന് ശ്രമിച്ചു; മത്സ്യത്തൊഴിലാളികളോട് കയർത്തു: ഫാ യൂജിൻ പെരേര

മന്ത്രിമാരെ തടയാൻ പറഞ്ഞിട്ടില്ല; സർക്കാർ സഖാക്കളെ അണിനിരത്തി നാടകത്തിന് ശ്രമിച്ചു; മത്സ്യത്തൊഴിലാളികളോട് കയർത്തു: ഫാ യൂജിൻ പെരേര


തിരുവനന്തപുരം: വള്ളം മറിഞ്ഞ് അപകടമുണ്ടായ മുതലപ്പൊഴിയിൽ എത്തിയ മന്ത്രിമാരെ തടയാൻ ശ്രമിച്ചെന്ന ആരോപണങ്ങൾക്ക് മറുപടി നൽകി ലത്തീൻ അതിരൂപത മോൺസിഞ്ഞോർ യൂജിൻ പെരേര. മന്ത്രി വി ശിവൻകുട്ടി ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് നിരുത്തവാദ പ്രസ്താവന നടത്തരുത്. പ്രതിഷേധം തടയാൻ സർക്കാർ സിപിഎംകാരെ ഒരുക്കി നിർത്തിയിരുന്നു. ഇത് നടന്നില്ല, അപ്പോഴാണ് മന്ത്രിമാർ ക്ഷുഭിതരായത്. വൈദികർക്കെതിരെ നീങ്ങുന്നതിൽ മന്ത്രിമാർ സ്വയം പരിശോധിക്കണമെന്നും ഫാദർ പറഞ്ഞു.

മന്ത്രിമാരാണ് മത്സ്യത്തൊഴിലാളികളോട് കയർത്ത് സംസാരിച്ചത്. വിഴിഞ്ഞം സമരം ആസൂത്രിതമായി അട്ടിമറിക്കാൻ ശ്രമിച്ചു. ഈ നാട് വെള്ളത്തിൽ മുങ്ങി നിന്നപ്പോൾ രക്ഷാ പ്രവർത്തനത്തിന് ഇറങ്ങിയ സഭയാണിത്. ആ സഭയെയാണ് കലാപാഹ്വാനം ചെയ്തുവെന്ന് പറയുന്നത്. പളികളിൽ അനധികൃത പിരിവ് നടത്തുന്നില്ല. മുസ്ലീം, ധീവര സമുദായങ്ങളെല്ലാം അവരുടെ അംഗങ്ങളിൽ നിന്നും സംഭാവന വാങ്ങുന്നുണ്ട്. സഭ അംഗങ്ങളുടെ വിദ്യാഭ്യാസത്തിനും പുരോഗതിക്കുമാണ് ഈ പണം വിനിയോഗിക്കുന്നതെന്നും ഫാദർ യൂജിൻ പറഞ്ഞു.

സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാത്തത് കൊണ്ടാണ് സഭക്ക് ചെയ്യേണ്ടി വരുന്നത്. വിഴിഞ്ഞത്ത് നടന്ന കാര്യങ്ങളെ കുറിച്ച് ഒരു പുസ്തകം സഭ പ്രസിദ്ധീകരിക്കും. മന്ത്രി എന്നോട് ഷോ കാണിക്കരുതെന്ന് പറഞ്ഞു. ആന്റണി രാജുവും മത്സ്യത്തൊഴിലാളികളോട് ക്ഷുഭിതനായി സംസാരിച്ചു. കൈയിലിരിക്കുന്ന പവർ പോകുമ്പോഴാണ് ഇത്തരം പ്രസ്താവനകളെന്നും ഫാദർ കൂട്ടിച്ചേർത്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.